വീണ്ടും സെൻസറിംഗ് വിവാദം; വീണ്ടും അനുരാഗ് കശ്യപ്

അധ്യാപകനും കൗമാരക്കാരിയായ വിദ്യാർത്ഥിനിയും തമ്മിലുള്ള പ്രണയം ചര്‍ച്ച ചെയ്യുന്ന ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിക്കുന്നത്.

വീണ്ടും സെൻസറിംഗ് വിവാദം; വീണ്ടും അനുരാഗ് കശ്യപ്

മുംബൈ:ഏറെ  സെൻസറിംഗ് വിവാദങ്ങള്‍ സൃഷ്ട്ടിച്ച ഉഡ്താ പഞ്ചാബ് ഒടുവില്‍ കോടതി വിധിയുടെ സഹായത്തോട് കൂടി തീയറ്ററുകളില്‍ എത്തുകയും വിജയകരമായി പ്രദര്‍ശനം തുടരുകയുമാണ്‌. അനുരാഗ് കശ്യപിന്റെ ഉഡ്ത പഞ്ചാബിലെ 89 രംഗങ്ങൾ മുറിച്ചുമാറ്റണമെന്ന സെൻസർ ബോർഡ് നിർദേശം വലിയ പ്രതിഷേധങ്ങൾക്കും കോടതി ഇടപെടലിനും വഴിയൊരുക്കിയിരുന്നു.

ചിത്രം വിവാദങ്ങള്‍ എല്ലാം അവസാനിപ്പിച്ച് തീയറ്ററുകളില്‍ എത്തിയതിന് തൊട്ടു പിന്നാലെ അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രം സെൻസറിംഗ് വിവാദത്തിൽ അകപ്പെട്ടു.


അനുരാഗ് കശ്യപിന്‍റെ ഹാരംഖോറും എന്ന ചിത്രമാണ് ഇപ്പോള്‍ സെൻസറിംഗ് വിവാദത്തിൽ പെട്ടിരിക്കുന്നത്.  അധ്യാപകനും  കൗമാരക്കാരിയായ വിദ്യാർത്ഥിനിയും തമ്മിലുള്ള പ്രണയം ചര്‍ച്ച ചെയ്യുന്ന ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നാണ് സെന്‍സര്‍ ബോര്‍ഡ് വാദിക്കുന്നത്. നവാസുദ്ദീൻ സിദ്ദിഖിയും ശ്വേത ത്രിപാഠിയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് പ്രദര്‍ശന അനുമതി നല്‍കുവാന്‍ സാധിക്കില്ലയെന്നും അവര്‍ പറയുന്നു.

സെൻസർ ബോർഡ് ചെയർമാൻ പഹ്‍ലാജ് നിഹ്‍ലാനിക്കെതിരെ വ്യാപക പ്രതിഷേധത്തിനാണ് ഈ തീരുമാനവും വഴിയൊരുക്കിയിരിക്കുന്നത്. ചിത്രം പുറത്തിറക്കുന്നതിന് സെൻസർ ബോർഡ് അപ്പീൽ കമ്മിറ്റിയെ സമീപിക്കുമെന്ന്അനുരാഗ് കശ്യപ് പറഞ്ഞു.