കാസിയ ഇറക്കുമതിക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി

കരള്‍, വൃക്ക രോഗങ്ങള്‍, വായിലെ അര്‍ബുദം, മൂത്രസംബന്ധമായ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ സമ്മാനിക്കുന്ന കാസിയ എന്ന വിഷം സുഗന്ധ വ്യഞ്ജനത്തിന്റെ ലേബലിലാണ് ഇറക്കുമതി ചെയ്യുന്നത്. ലോക രാഷ്ട്രങ്ങളില്‍ ഓര്‍ഗാനിക് എലി വിഷമായി ഉപയോഗിക്കുന്ന വസ്തുവായ കാസിയ നമ്മുടെ നാട്ടില്‍ വീടുകളില്‍ കറവപ്പട്ടയായും ആയുര്‍വേദ മരുന്നിലെ ചേരുവയായും ഉപയോഗിച്ചു വരുന്നു.

കാസിയ ഇറക്കുമതിക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് നിയന്ത്രണം ഏര്‍പ്പെടുത്തി

കോഴിക്കോട്: കൊച്ചി തുറമുഖം വഴി  കാസിയ ( വ്യാജ കറവപ്പട്ട ) ഇറക്കുമതി ചെയ്യുന്നതിന് ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ കര്‍ശന നിയന്ത്രണങ്ങള്‍ ഏപ്പെടുത്തി . നേരത്തെ ഒരു നിയന്ത്രണവുമില്ലാതെയായിരുന്നു കാസിയ കൊച്ചി വഴി ഇറക്കുമതി ചെയ്തിരുന്നത് .പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം  മൂന്ന് ശതമാനം കോമറിന്‍ ഉള്ള കാസിയ മാത്രമെ ഇറക്കുമതി ചെയ്യാനാകു .യഥാര്‍ത്ഥ കറവപ്പട്ടയില്‍ . .004 ശതമാനം കോമറീനാണ് ഉള്ളത് . കാസിയയില്‍ ഇതിന്റെ അളവ് കൂടുതലാണ് .ശരീരത്തിന് ഹാനികരമായ കാസിയ കേരളത്തിലേക്ക് വന്‍തോതില്‍ ഇറക്കുമതി ചെയ്തിരുന്നു.


കരള്‍, വൃക്ക രോഗങ്ങള്‍, വായിലെ അര്‍ബുദം, മൂത്രസംബന്ധമായ രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയവ സമ്മാനിക്കുന്ന കാസിയ എന്ന വിഷം സുഗന്ധ വ്യഞ്ജനത്തിന്റെ ലേബലിലാണ്  ഇറക്കുമതി ചെയ്യുന്നത്. ലോക രാഷ്ട്രങ്ങളില്‍ ഓര്‍ഗാനിക് എലി വിഷമായി ഉപയോഗിക്കുന്ന വസ്തുവായ കാസിയ നമ്മുടെ നാട്ടില്‍ വീടുകളില്‍ കറവപ്പട്ടയായും ആയുര്‍വേദ മരുന്നിലെ ചേരുവയായും ഉപയോഗിച്ചു വരുന്നു. കാസിയയില്‍ അടങ്ങിയ ടോളോസി സയനൈഡ് ഏറെ അപകടകാരിയാണ്. അടുത്ത കാലത്ത്  വ്യക്കരോഗികളുടേയും കരള്‍ രോഗികളുടേയും വര്‍ദ്ധിച്ചു വരുന്നതിന് കാസിയയും ഒരു വില്ലനാണ്. ആയുര്‍വേദ മരുന്നുകളിലും മസാലപ്പൊടികളിലും കറവപ്പട്ടയുടെ സ്ഥാനത്താണ് കാസിയ ചേര്‍ക്കുന്നത്.

ഒരു കിലോഗ്രാം കറവപ്പട്ടക്ക് 350 മുതല്‍ 400 രൂപ വരെ വിലവരും. എന്നാല്‍ ചൈന, ഇന്ത്യോനേഷ്യ, വിയറ്റ്നാം എന്നിവിടങ്ങളില്‍ നിന്ന് 60 രൂപക്ക് ഇറക്കുമതി ചെയ്യുന്ന കാസിയ പരമാവധി നൂറ് രൂപ നല്‍കിയാല്‍ സുലഭമായി ലഭിക്കും.  അമ്പതോളം  ആയുര്‍വേദ മരുന്നുകളില്‍ കറവപ്പട്ട ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ ഇതിനായ അധികവും കാസിയയാണ് ഉപയോഗിക്കപ്പെടുന്നതെന്നാണ് കണ്ടെത്തല്‍. കറവപ്പട്ടയുടെ പേരില്‍ കാസിയ തന്നെ വില്‍പ്പന നടത്തി വരുന്നുണ്ട്. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ് എസ് എസ് എ ഐ) സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയൊന്നുമുണ്ടായിരുന്നില്ല .
എരിവും രുചിയും കൂടുതലായതിനാലും വിലക്കുറവായിനാലു മസാല കമ്പനികളും ആയുര്‍വേദ മരുന്ന് ഉല്‍പ്പാദകരും കാസിയോ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ കറവപ്പട്ടയുടെ പേരില്‍ വിഷാംശമടങ്ങിയ കാസിയ ചേര്‍ക്കുന്നത് കണ്ടു പിടിക്കാന്‍ ഇനിയും സംവിധാനമായിട്ടില്ല. കാസിയ ചേര്‍ക്കുന്നത് പരിശോധിക്കാന്‍ രണ്ട് വര്‍ഷം മുമ്പ് ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനുള്ള സംവിധാനം സംസ്ഥാനത്തില്ല. സംസ്ഥാനത്തെ ലാബുകളില്‍ ഇതിനായി സംവിധാനം ഉണ്ടാക്കാനാവശ്യപ്പെട്ട് ഉത്തരവിറങ്ങിയിരുന്നെങ്കിലും നടപ്പിലായിട്ടില്ല. മൈസൂരിലേക്കുള്ള ലാബിലേക്കാണ് കേരളത്തില്‍ നിന്നുള്ള സാമ്പിളുകള്‍ അയക്കേണ്ടതെങ്കിലും ഫുഡ് ഇന്‍സ്പെക്ടര്‍മാര്‍ സംസ്ഥാനത്തെ ലാബിലേക്ക് തന്നെയാണ് അയക്കുന്നത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്പൈസസ് റിസര്‍ച്ചില്‍ നടത്തിയ പരിശോധനകളില്‍ കാസിയയിലെ വിഷാംശം സ്ഥിരീകരിച്ചിട്ടുണ്ട്.

Story by