വരവില്‍ കവിഞ്ഞ സ്വത്ത്; മുന്‍മന്ത്രി കെസി ജോസഫിനെതിരെ ദ്രുതപരിശോധന

മുന്‍മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ കെസി ജോസഫിനെതിരെ ദ്രുതപരിശോധനക്ക് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവ്.

വരവില്‍ കവിഞ്ഞ സ്വത്ത്; മുന്‍മന്ത്രി കെസി ജോസഫിനെതിരെ ദ്രുതപരിശോധന

കണ്ണൂര്‍: മുന്‍മന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ കെസി ജോസഫിനെതിരെ ദ്രുതപരിശോധനക്ക് തലശ്ശേരി വിജിലന്‍സ് കോടതി ഉത്തരവ്.

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ സാംസ്കാരിക വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന സമയത്ത് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരിക്കൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന കെവി ഷാജിയാണ് കെസി ജോസഫിനെതിരെ പരാതി നല്‍കിയത്.

Read More >>