കാന്തപുരത്തിന് എതിരെ കേസെടുക്കാമെന്ന് വിജിലൻസ് റിപ്പോർട്ട്; നിയമപരമായി നേരിടുമെന്ന് മർക്കസ്

കാന്തപുരത്തിന് എതിരെ കേസെടുക്കാമെന്ന വിജിലൻസ് റിപ്പോർട്ട് കോടതി 25 നു പരിഗണിക്കാനിരിക്കെ കേസ് നിയമപരമായി നേരിടുമെന്ന് മർക്കസ് അറിയിച്ചു.

കാന്തപുരത്തിന് എതിരെ കേസെടുക്കാമെന്ന് വിജിലൻസ് റിപ്പോർട്ട്; നിയമപരമായി നേരിടുമെന്ന് മർക്കസ്

കോഴിക്കോട്: എസ്റ്റേറ്റ് ഭൂമിയുടെ രേഖകളിൽ മാറ്റം വരുത്തി വിൽപന നടത്തിയെന്ന പരാതിയിൽ കാന്തപുരം എ പി അബുബക്കർ മുസ്ലിയാർക്കും മറ്റു മൂന്ന് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാമെന്ന വിജിലൻസ് റിപ്പോർട്ട് കോടതി 25 നു പരിഗണിക്കു .


തലശ്ശേരി വിജിലൻസ് ജഡ്ജി വി ജയറാമാണ് കേസ് പരിഗണിക്കുന്നത് .ഇരിട്ടി പെരിങ്കരയിലെ അറാക്കൽ വീട്ടിൽ എ കെ ഷാജി കഴിഞ്ഞ ഫിബ്രവരി 22 നു നൽകിയ പരാതിയിലാണ് തലശ്ശേരി വിജിലൻസ് കോടതി നിർദേശ പ്രകാരം കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി എ വി പ്രദീപ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത് .


സുരേഷ് മൈക്കൽ , നിർമല മൈക്കിൾ എന്നിവരുടെ കണ്ണൂർ അഞ്ചരകണ്ടിയിലുള്ള 218 ഏക്കർ കറപ്പത്തോട്ടം ഉൾപ്പെടുന്ന ഭൂമി 2000 ൽ മർകസിനു വേണ്ടി കാന്തപുരം വാങ്ങിയിരുന്നു .എസ്റ്റേറ്റ് ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തരുതെന്നാണ് നിയമം. ഈ ഭൂമി കൈമാറ്റത്തിന് രേഖകളിൽ കൃത്രിമം കാട്ടിയെന്നാണ് ആരോപണം. കാന്തപുരത്തിനു പുറമെ ഭൂമി കൈമാറ്റ കാലത്തെ അഞ്ചരകണ്ടി സബ് രജിസ്ട്രാർ , അഞ്ചരക്കണ്ടി പഞ്ചായത്ത് സെക്രട്ടറി , വില്ലേജ് ഓഫീസർ എന്നിവർക്കെതിരേയും കേസെടുക്കാൻ കഴമ്പുണ്ടെന്നാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത് .


എന്നാൽ കേസിനെ നിയമപരമായി നേരിടുമെന്നും ഇക്കാര്യത്തിൽ മർക്കസ് ചെയ്ത കാര്യങ്ങൾ ശരിയാണെന്നും മർക്കസ് അധികൃതർ നാരദ ന്യൂസിനോട് പറഞ്ഞു .

Read More >>