എസ്ബിഐ അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

നിലവില്‍ ആറ് ബാങ്കുകളിലും പ്രത്യേകം ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റുകളും എച്ച്ആര്‍ വിഭാഗങ്ങളുമാണുള്ളത്. ലയനത്തോടെ ഇതെല്ലാം കേന്ദ്രീകരിക്കും.

എസ്ബിഐ അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്രത്തിന്റെ അംഗീകാരം

ന്യൂഡല്‍ഹി: എസ്ബിഐ അസോസിയേറ്റ് ബാങ്കുകളുടെ ലയനത്തിന് കേന്ദ്ര മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. എസ്ബിടി ഉള്‍പ്പെടെ അഞ്ച് ബാങ്കുകളുടെ ലയനത്തിനാണ് അംഗീകാരം. ലോകത്തിലെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായി മാറുകയെന്ന ലക്ഷ്യത്തോടെയാണ് അനുബന്ധ ബാങ്കുകള്‍ എസ്ബിഐയില്‍ ലയിപ്പിക്കുന്നത്.

എന്നാല്‍ ലയനത്തെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ ആശങ്കയോടെയാണ് കാണുന്നത്. ശമ്പള ഘടനയുടെ കാര്യത്തിലടക്കം ആശങ്കയും അവ്യക്തതയും നിലനില്‍ക്കുകയാണ്. അഞ്ച് അസോസിയേറ്റ് ബാങ്കുകളിലും ഭാരതീയ മഹിളാ ബാങ്കിലുമായി 70,000-ത്തോളം ജീവനക്കാരാണുള്ളത്.


നിലവില്‍ ആറ് ബാങ്കുകളിലും പ്രത്യേകം ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റുകളും എച്ച്ആര്‍ വിഭാഗങ്ങളുമാണുള്ളത്. ലയനത്തോടെ ഇതെല്ലാം കേന്ദ്രീകരിക്കും.

അതേസമയം, ലയനം നടക്കുന്നതോടെ എസ്ബിഐയുടെ ബാലന്‍സ് ഷീറ്റ് സൈസ് 28 ലക്ഷം കോടിയില്‍ നിന്ന് 37 ലക്ഷം കോടി രൂപയാകും.

എസ്‌ബിടിയിൽ എസ്‌ബിഐയ്ക്ക് 78.91 ശതമാനമാണ് ഓഹരി പങ്കാളിത്തം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂറിൽ 90 ശതമാനവും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്‌പുരിൽ 75.07 ശതമാനവുമാണു പങ്കാളിത്തം. മറ്റു രണ്ടു ബാങ്കുകളിലും 100% പങ്കാളിത്തമുണ്ട്. എസ്‌ബിടി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനീർ ആൻഡ് ജയ്‌പുർ എന്നിവ ലിസ്‌റ്റഡ് കമ്പനികളാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്‌ട്രയെ 2008ലും സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറിനെ 2010ലും എസ്‌ബിഐയിൽ ലയിപ്പിക്കുകയുണ്ടായി.

Story by
Read More >>