ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ; ഹിത പരിശോധന ആരംഭിച്ചു

അവസാനവട്ട അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും. ഇഞ്ചോടിഞ്ച് മത്സരമാണ് യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്ന് അഭിപ്രായമുള്ളവരും എതിര്‍ക്കുന്നവരും തമ്മില്‍ നടക്കുന്നത്.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ; ഹിത പരിശോധന ആരംഭിച്ചു

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണോ (ബ്രെക്‌സിറ്റ്) എന്നതില്‍ ഹിതപരിശോധന ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ 10 മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. വെള്ളിയാഴ്ച്ച ഫലം അറിയും. 46 ലക്ഷത്തോളം വോട്ടര്‍മാര്‍മാരാണ് ഹിതപരിശോധനയില്‍ പങ്കെടുക്കുന്നത്.

അവസാനവട്ട അഭിപ്രായ സര്‍വേയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരണമെന്ന പക്ഷക്കാരാണ് ഭൂരിഭാഗവും. ഇഞ്ചോടിഞ്ച് മത്സരമാണ് യൂറോപ്യന്‍ യൂണിയനില്‍ ബ്രിട്ടന്‍ തുടരണമെന്ന് അഭിപ്രായമുള്ളവരും എതിര്‍ക്കുന്നവരും തമ്മില്‍ നടക്കുന്നത്.

ഇന്നലെ നടന്ന സംവാദത്തില്‍ ബ്രെക്സിറ്റ് അനുകൂലികളും എതിര്‍ക്കുന്നവരും തമ്മില്‍ ശക്തമായ വാഗ്വാദം നടന്നിരുന്നു. കുടിയേറ്റമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയായ സംവാദത്തില്‍ ബെക്രിസ്റ്റ് അനുകൂലികളായ ബോറിസ് ജോണ്‍സണുള്‍പ്പെടെയുള്ള നേതാക്കള്‍ കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ബോറിസ് അടക്കമുള്ളവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും കുടിയേറ്റ വിരുദ്ധത പടര്‍ത്തുകയാണെന്നും ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ ആരോപിച്ചു.

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടന്നാല്‍ ബ്രിട്ടന് ഇന്ന് സ്വാതന്ത്ര്യദിനമായിരിക്കുമെന്നായിരുന്നു ബോറിസ് ജോണ്‍സന്റെ പ്രതികരണം.

യൂറോപ്യന്‍ യൂണിയനുമായുള്ള 40 വര്‍ഷത്തെ ബന്ധത്തിനിടെ ആദ്യമായാണ് ബ്രിട്ടനില്‍ ഹിതപരിശോധന നടക്കുന്നത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂനിയന്‍ വിടുന്നതിനെതിരേ സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പു നല്‍കിയിരുന്നു.

Read More >>