ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപി വെടിയേറ്റു മരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് 52 കാരനായ മധ്യവയസ്‌കരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. തീവ്രവാദവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.

ബ്രിട്ടീഷ് ലേബര്‍ പാര്‍ട്ടി എംപി വെടിയേറ്റു മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ ലേബര്‍ പാര്‍ട്ടി എംപി ജോ കോക്‌സ് (41) വെടിയേറ്റ് മരിച്ചു. പൊതുപരിപാടിക്കിടെ ജോയെ അക്രമി കുത്തി പരിക്കേല്‍പ്പിച്ചതിന് ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ജോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

വെസ്റ്റ് യോര്‍ക്ഷറിലെ ബിര്‍സ്റ്റാളിലാണ് അക്രമം നടന്നത്. മണ്ഡലത്തില്‍ വോട്ടര്‍മാരുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ഇവര്‍ക്ക് വെടിയേറ്റത്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ തുടരണമോ എന്ന ഹിത പരിശോധന 23 ന് നടക്കാനിരിക്കേ യൂറോപ്യന്‍ യൂണിയന്‍ അനുകൂല ക്യാമ്പെയ്ന്‍ നടത്തുന്നതിനിടയിലാണ് ജോ കൊല്ലപ്പെടുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് 52 കാരനായ മധ്യവയസ്‌കരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം പോലീസ് അന്വേഷിച്ചു വരികയാണ്. തീവ്രവാദവുമായി ബന്ധമില്ലെന്ന് പോലീസ് അറിയിച്ചു.

Story by
Read More >>