‘ബ്രെക്സിറ്റ്’: വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട് 'ഹര്‍ജി'

ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണോ വേണ്ടയോ എന്ന വിഷയത്തില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

‘ബ്രെക്സിറ്റ്’: വീണ്ടും ഹിതപരിശോധന ആവശ്യപ്പെട്ട്

ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ തുടരണോ വേണ്ടയോ എന്ന വിഷയത്തില്‍ വീണ്ടും ഹിതപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട്  ഹര്‍ജി.  ഒരു ലക്ഷംപേര്‍ ഒപ്പിട്ട ഹര്‍ജി തയാറായി കഴിഞ്ഞു.

ബ്രിട്ടന്‍ യൂണിയന്  പുറത്തുപോകുന്ന പശ്ചാത്തലത്തില്‍ നിലപാടുകളില്‍ പൊളിച്ചെഴുത്തിനൊരുങ്ങുകയാണ് യൂറോപ്യന്‍ യൂണിയന്‍. ബെര്‍ലിനില്‍ ചേര്‍ന്ന യൂറോപ്യന്‍ യൂണിയന്‍ സ്ഥാപക രാജ്യങ്ങളുടെ അടിയന്തരയോഗത്തിലാണ് അംഗരാജ്യങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരണമെന്ന നിര്‍ദേശം ഉയര്‍ന്നത്.ചൊവ്വാഴ്ച തുടങ്ങുന്ന യൂറോപ്യന്‍ യൂണിയന്‍ ദ്വിദിന സമ്മേളനത്തിനു മുന്നോടിയായിരുന്നു യോഗം. ബ്രിട്ടനില്‍ ഉയര്‍ന്നുകേട്ട തൊഴിലില്ലായ്മയുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവമായി പരിഗണിക്കണെമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ശക്തമായ യൂറോപ്പിനെ കെട്ടിപ്പടുക്കാനുള്ള നീക്കങ്ങളാലും ഇനി യൂറോപ്യന്‍ യൂണിയനില്‍ ഉണ്ടാവുകയെന്ന് നേതാക്കള്‍ അവകാശപ്പെട്ടു.

ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ഇറ്റലി, ബെല്‍ജിയം, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങളിലെ ധനമന്ത്രിമാരാണ് ബര്‍ലിനില്‍ ഒത്തുകൂടിയത്.

Read More >>