ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ആശുപത്രിയില്‍

74 കാരനായ മുഹമ്മദ് അലി പാര്‍ക്കിന്‍സണ്‍സ് അസുഖം മൂലം ഏറെ നാളായി ചികിത്സയിലാണ്. ന്യൂമോണിയയും അണുബാധയും മൂലം അലിയെ നിരവധി തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി ആശുപത്രിയില്‍

ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലി(74)യെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് മുഹമ്മദ് അലിയുടെ വക്താവ് ബോബ് ഗണ്ണല്‍ അറിയിച്ചു.

അലിയെ ഡോക്ടര്‍മാര്‍ പരിചരിച്ച് വരികയാണെന്നും ആശങ്കപ്പെടാനില്ലെന്നും വക്താവ് അറിയിച്ചു. ആരോഗ്യം വീണ്ടെടുക്കുന്നത് വരെ ആശുപത്രിയില്‍ തുടരേണ്ടി വരുമെന്നും കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പത്രക്കുറിപ്പിലൂടെ മുഹമ്മദ് അലിയുടെ കുടുംബം അഭ്യര്‍ത്ഥിച്ചു.

74 കാരനായ മുഹമ്മദ് അലി പാര്‍ക്കിന്‍സണ്‍സ് അസുഖം മൂലം ഏറെ നാളായി ചികിത്സയിലാണ്. ന്യൂമോണിയയും അണുബാധയും മൂലം അലിയെ നിരവധി തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ബോക്‌സിംഗ് ഹെവിവെയ്റ്റ് മുന്‍ ലോക ചാമ്പ്യനായ അലി 1981 ല്‍ പ്രൊഫഷണല്‍ മത്സരരംഗത്ത് നിന്ന് പിന്‍വാങ്ങുകയായിരുന്നു.

Story by