സിജെഎം കോടതി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ സ്ഫോടനം

കോടതി വളപ്പില്‍ ഏറെ നാളായി കിടന്നിരുന്ന ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ജീപ്പിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്.

സിജെഎം കോടതി പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ജീപ്പില്‍ സ്ഫോടനം

കൊല്ലം കളക്ട്രേറ്റ് വളപ്പിലെ സിജെഎം കോടതി പരിസരത്ത് സ്ഫോടനം. കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒരാള്‍ക്ക് പരിക്കുപറ്റി.

കോടതി വളപ്പില്‍ ഏറെ നാളായി കിടന്നിരുന്ന ലേബര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ജീപ്പിനുള്ളിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ബോംബ് സ്‌ക്വാഡും ഫയര്‍ഫോഴ്സും പൊലീസും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.