ബ്രോയിലര്‍ കോഴിയുടെ ആയുസ്സ്; 45 ദിവസം!

മാംസാഹാരമില്ലാതെ എന്ത് ആഘോഷം എന്ന് ചോദിക്കുന്ന വലിയ ഒരു സമൂഹം നമുക്ക് ചുറ്റുമുണ്ട്.

ബ്രോയിലര്‍ കോഴിയുടെ ആയുസ്സ്; 45 ദിവസം!

മാംസാഹാരമില്ലാതെ എന്ത് ആഘോഷം എന്ന് ചോദിക്കുന്ന വലിയ ഒരു സമൂഹം നമുക്ക് ചുറ്റുമുണ്ട്. മാംസാഹാരമെന്ന് പറയുമ്പോള്‍ അതില്‍ കോഴിയും,ആടും, പോത്തുമൊക്കെവരുമെങ്കിലും നോണ്‍വെജ്ജില്‍ പ്രമുഖന്‍ ചിക്കന്‍ തന്നെ. ചിക്കന്‍ കഴിക്കാന്‍ഇഷ്ടപ്പെടുന്നവര്‍ കൂടുതല്‍ കഴിക്കുന്നത് ബ്രോയിലര്‍ ചിക്കന്‍ തന്നെയാകും.

അറുപതോ എഴുപതോ വയസ്സോളം ഇങ്ങനെ ഒക്കെത്തന്നെ ജീവിക്കണം എന്നാഗ്രഹിക്കുന്ന നിങ്ങള്‍ മനസിലാക്കണം ഒരു ബ്രോയിലര്‍ കോഴി കൂടി പോയാല്‍ 45 ദിവസമേ ജീവിക്കുകയുള്ളൂ എന്ന കാര്യം.അപ്പോള്‍ 45 ദിവസം കൊണ്ടാണോ ഈ കോഴി ഇത്ര വലുതാവുന്നത് എന്ന സ്വാഭാവികമായ സംശയം നിങ്ങളില്‍ ഉയരും.


45 ദിവസത്തിനപ്പുറം ബ്രോയ്‌ലര്‍ കോഴികള്‍ക്ക് ആയുസ്സുണ്ടാകില്ല എന്ന് എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട് എന്ന വെബ്‌സൈറ്റ് പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. കാരണം, 45 ദിവസം കഴിഞ്ഞാല്‍ ഈസ്ട്രജന്റെ വീര്യം കുറഞ്ഞ് ഇവ ചത്തു പോകുന്നു.

പഠന റിപ്പോര്‍ട്ട്‌ പ്രകാരം തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കെത്തുന്ന ബ്രോയ്‌ലര്‍ കോഴികള്‍ ജീവനുള്ള വെറും മാംസപിണ്ഡങ്ങള്‍ മാത്രമാണ്. പ്രത്യേക ഹോര്‍മോണുകള്‍ കുത്തിവച്ച് വളര്‍ത്തുന്ന ഇത്തരം ബ്രോയ്‌ലര്‍ കോഴികള്‍ നമ്മുടെ ആരോഗ്യത്തേയും ആയുസിനേയും ദോഷകരമായി ബാധിക്കും.  ബ്രോയ്‌ലര്‍ ചിക്കന്റെ അമിതോപയോഗം ഭാവിയില്‍ പ്രത്യുല്പാദന സംബന്ധമായ തകരാറുകള്‍ക്ക് നിദാനമകുമെന്നും എത്‌നിക് ഹെല്‍ത്ത് കോര്‍ട്ട് നടത്തിയ പഠനം വ്യക്തമാക്കുന്നു.

കോഴിക്കുഞ്ഞിന് 14 ദിവസം പറയാമ ആകുമ്പോള്‍ ഇവയുടെ തൊലിക്കടിയില്‍ ആദ്യത്തെ കുത്തിവെപ്പ് നടത്തും. കാളയുടെ കൊഴുപ്പ്, ഈസ്ട്രജന്‍ ഹോര്‍മോണ്‍, ചില കെമിക്കല്‍ സ്റ്റിമുലന്റ്‌സ് എന്നിവ ചേര്‍ത്ത മിശ്രിതമാണ്കുത്തിവയ്ക്കുന്നത്.ഇതിനെതുടര്‍ന്ന്,  കോഴിക്കുഞ്ഞുങ്ങള്‍ ബലൂണ്‍ പോലെ വീര്‍ത്തു തുടങ്ങും. രണ്ടാഴ്ച കഴിയുമ്പോള്‍ ഇവക്ക് പറക്കാനോ, എന്തിനേറെ ശരിയായി നടക്കാനൊകഴിയാത്ത അവസ്ഥയില്‍ എത്തും.

ഇങ്ങനെ 20 മുതല്‍ 30 ദിവസം വരെ പ്രായമായ കോഴിക്ക് 3 മുതല്‍ 4 കിലോ വരെ തൂക്കമുണ്ടാകും. 30 ദിവസം പ്രായമാകുമ്പോള്‍ അവയെ അറുത്ത് ബ്രോസ്റ്റ്, ഷവര്‍മ്മ എന്നൊക്കെ പേരിട്ടു വില്‍ക്കുകയും ചെയ്യും.