മണ്ണുത്തിയില്‍ ഉയരുന്ന ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജന്‍ സിറ്റി; കളമൊരുങ്ങുന്നത് വന്‍ തട്ടിപ്പിനെന്ന് സൂചന

ബോബി ചെമ്മണ്ണൂരിന്റെ വിദേശത്തുള്‍പ്പെടെയുള്ള പല സ്വര്‍ണ്ണവ്യാപാര കേന്ദ്രങ്ങളും വന്‍ നഷ്ടത്തിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഈ ഒരു കാരണം കൊണ്ടുതന്നെ ഗോള്‍ഡ് ഹോള്‍സെയിലേഴ്സ് ഇപ്പോള്‍ ബോബി ചെമ്മണ്ണൂരിന് സ്വര്‍ണം കൊടുക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിനെ മറികടക്കാനായി റിയല്‍ എസ്റ്റേറ്റിന്റെ മറവില്‍ വ്യാപകമായി ഷെയര്‍ പിരിച്ച് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് വഴിയൊരുക്കുകയാണ് ബോബി ചെയ്യുന്നതെന്നും ഈ കുറ്റത്തിന് ചെമ്മണ്ണൂരിന് ജയില്‍വാസവും ചെമ്മണ്ണൂര്‍ ഗ്രൂപ്പിനെ കരിമ്പട്ടികയില്‍ പെടുത്താവുന്നതുമായ സാഹചര്യം ഉണ്ടാകുമെന്നും നിരീക്ഷകര്‍ പറയുന്നു.

മണ്ണുത്തിയില്‍ ഉയരുന്ന ബോബി ചെമ്മണ്ണൂരിന്റെ ഓക്‌സിജന്‍ സിറ്റി; കളമൊരുങ്ങുന്നത് വന്‍ തട്ടിപ്പിനെന്ന് സൂചന

ലോകോത്തര നിലവാരത്തിലുള്ള വില്ലകള്‍, ഫ്ളാറ്റുകള്‍, ഐടി പാര്‍ക്ക്, സ്നോസിറ്റി, ബേര്‍ഡ് സാങ്ങ്ച്വറി, മറീന്‍ അക്വേറിയം, വാക്സ് മ്യൂസിയം, ത്രില്ലിങ്ങ് റൈഡ്സ്, റോപ് വേ എന്നിവയുള്‍പ്പെടുന്ന അമ്യൂസ്മെന്റ് പാര്‍ക്ക്, മര്‍ട്ടിപ്ലക്സ് തിയേറ്ററുകള്‍, ഷോപ്പിംഗ് മാളുകള്‍, ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, ബാങ്ക്, വിദ്യാഭ്യാസത്തിനായി ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹോളിസ്റ്റിക്- കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഫുഡ് കോര്‍ട്ട്, ഹെലിപാഡ് അങ്ങനെ അനവധി വൈവിദ്ധ്യങ്ങള്‍. കൂടാതെ, 10 ാം നമ്പര്‍ വസതി ഫുട്ബോള്‍ ഇതിഹാസമായ മറഡോണയുടേയും. തൃശൂര്‍ മണ്ണുത്തി കേന്ദ്രമാക്കി ഉയരുന്ന ഓക്‌സിജന്‍ സിറ്റിയിലെ പ്രത്യേകതകളെപ്പറ്റി കഴിഞ്ഞ ദിവസം മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ ഒന്നം പേജില്‍ വന്ന പരസ്യത്തിലെ സൂചനകളാണിവ. കേരളത്തില്‍ ഇദംപ്രഥമായി ഉയരുന്ന ഈ ഹൈടെക് സിറ്റിയുടെ പിന്നില്‍ വിവാദ സ്വര്‍ണ്ണവ്യാപാരിയായ ബോബി ചെമ്മണ്ണൂരാണ്. എന്നാല്‍ കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിനാണ് ഓക്‌സിജന്‍ സിറ്റിയിലൂടെ ബോബി ചെമ്മണ്ണൂര്‍ തുടക്കം കുറിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.


മണ്ണുത്തിയില്‍ ആറായിരം കോടിയുടെ പദ്ധതിയാണ് ബോബി ഓക്‌സിജന്‍ സിറ്റിയിലൂടെ ലക്ഷ്യമിടുന്നത്. തന്റെ ജ്വല്ലറിയുടെ പേരില്‍ കോടികളുടെ നിക്ഷേപം സ്വീകരിച്ച് ബിസിനസ് ചെയ്യുന്ന ബോബി അതേ രീതിയില്‍ ഓക്‌സിജന്‍ സിറ്റിയെന്ന പദ്ധതിയിലൂടെ കോടികള്‍ തട്ടിയെടുക്കാനുള്ള പദ്ധതിയൊരുക്കയാണെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ന്യൂ റിയല്‍ എസ്‌റ്റേറ്റ് ആക്ട് പ്രകാരം ഇത്തരത്തില്‍ പത്രങ്ങളിലൂടെ പരസ്യം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നിരിക്കേ വന്‍തട്ടിപ്പിന് ഇതിലൂടെ വഴിയൊരുക്കുവാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം.

പ്രസ്തുത പ്രോജക്ടായ ഓക്സിജന്‍ സിറ്റിയുടെ ലേ ഔട്ട് പ്രൊപോസല്‍ സമര്‍പ്പിക്കുകയോ പ്രൊപ്പോസലിന് ലേ ഔട്ട് പ്രൊപ്പോസല്‍ കമ്മിറ്റിയുടെ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ല എന്നാണ് അന്വേഷണത്തില്‍ തെളിയുന്നത്. ഫുട്ബോള്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതിനായി ഇന്റര്‍നാഷണല്‍ കോച്ചിങ്ങ് സൗകര്യമുള്ള സ്പോര്‍ട്സ് സെന്ററും സജ്ജമാക്കുന്നുണ്ടെന്ന വാഗ്ദാനം പദ്ധതിയുടെ ഭാഗമായി ഉള്‍ക്കൊള്ളിക്കുന്നതിലൂടെ സര്‍ക്കാരില്‍ നിന്നും എതിര്‍പ്പുകള്‍ ഉണ്ടാകുന്നതിനെ തടയിടാനാകുമെന്നും ബോബി വിശ്വസിക്കുന്നു. പദ്ധതിയുടെ വമ്പന്‍ പരസ്യം നല്‍കി നിക്ഷേപകരെ ആകര്‍ഷിക്കുകയും ഇടക്കാലത്ത് തന്റെ നഷ്ടപ്പെട്ട പ്രതിഛായ വീണ്ടെടുക്കുകയും ചെയ്യുക എന്ന ഉദ്ദേശവും ഇതിലൂടെ ബോബി കണക്കുകൂട്ടുന്നുണ്ട്.

ബോബി ചെമ്മണ്ണൂരിന്റെ വിദേശത്തുള്‍പ്പെടെയുള്ള പല സ്വര്‍ണ്ണവ്യാപാര കേന്ദ്രങ്ങളും വന്‍ നഷ്ടത്തിലാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. ഈ ഒരു കാരണം കൊണ്ടുതന്നെ ഗോള്‍ഡ് ഹോള്‍സെയിലേഴ്സ് ഇപ്പോള്‍ ബോബി ചെമ്മണ്ണൂരിന് സ്വര്‍ണം കൊടുക്കുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. അതിനെ മറികടക്കാനായി റിയല്‍ എസ്റ്റേറ്റിന്റെ മറവില്‍ വ്യാപകമായി ഷെയര്‍ പിരിച്ച് കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പിന് വഴിയൊരുക്കുകയാണ് ബോബി ചെയ്യുന്നതെന്നും ഈ കുറ്റത്തിന് ചെമ്മണ്ണൂരിന് ജയില്‍വാസവും ചെമ്മണ്ണൂര്‍ ഗ്രൂപ്പിനെ കരിമ്പട്ടികയില്‍ പെടുത്താവുന്നതുമായ സാഹചര്യം ഉണ്ടാകുമെന്നും നിരീക്ഷകര്‍ പറയുന്നു.

ഈ വര്‍ഷം ഫെബ്രുവരി 22ന് ഉദ്ഘാടനം ചെയ്യപ്പെട്ട കേരള റിയല്‍ എസ്റ്റേറ്റ് റഗുലേററ്ററി അഥോറിറ്റിയുടെ ചട്ടങ്ങളില്‍ ഒരു റിയല്‍ എസ്റ്റേറ്റ് പ്രൊമോട്ടര്‍ പാലിക്കേണ്ടതായി പറയുന്ന നിബന്ധനകള്‍ ഒന്നടങ്കം ലംഘിച്ചാണ് ബോബി ചെമ്മണ്ണൂര്‍ ഓക്സിജന്‍ സിറ്റിക്കായുള്ള പരസ്യങ്ങള്‍ നല്‍കിയിട്ടുള്ളത്. കേരളത്തിലെമ്പാടും റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപങ്ങള്‍ സ്വീകരിച്ച് ഫ്‌ളാറ്റുകളും വില്ലകളും യഥാസമയം നിര്‍മ്മിച്ചു നല്‍കാതെ ഉപഭോക്താക്കളെ പറ്റിക്കപ്പെടുന്നത് വ്യാപകമായതോടെയാണ് ഇത്തരമൊരു അഥോറിറ്റി സര്‍ക്കാര്‍ കൊണ്ടുവന്നത്.

ഒല്ലൂക്കര വില്ലേജില്‍ തൃശൂര്‍ പാലക്കാട് ദേശീയപാത നാല്‍പ്പത്തിയേഴിനോടടുത്തായാണ് വത്തക്കലില്‍ 62 ഏക്കര്‍ ഭൂമിയിലാണ് ഓക്‌സിജന്‍ സിറ്റി പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ബോബി ചെമ്മണ്ണൂരിന്റെ വിവിധ കമ്പനികളുടെ പേരില്‍ നാലുവര്‍ഷം മുമ്പ് വാങ്ങിയ ഭൂമിയാണിത്. കുന്നും മണ്ണും കല്ലും നിറഞ്ഞ നിറഞ്ഞ ഈ പ്രദേശത്ത് മണ്ണെടുക്കുന്നത് നാട്ടുകാരുടെ പരാതിയുടെ ഫലമായി സര്‍ക്കാര്‍ വകുപ്പുകള്‍ തടഞ്ഞിരുന്നു. ഒന്നരവര്‍ഷം മുമ്പ് ദേശീയപാതയ്ക്കായി എന്നു പറഞ്ഞ് മണ്ണു വില്‍പ്പന നടത്താനുള്ള ബോബിയുടെ നീക്കം നാട്ടുകാര്‍ തടയുകയായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഈ ഭൂമിയില്‍ നിന്നും അനധികൃതമായി മണ്ണെടുക്കുന്ന നീക്കം ജില്ലാ ഭരണകൂടം തടയുകയും ചെയ്തിരുന്നു.

കുന്നായി നില്‍ക്കുന്ന ഈ ഭൂമി റോഡ് നിരപ്പില്‍ നിന്നും 150 മീറ്ററിനു മേലെയാണ് സ്ഥിതി ചെയ്യുന്നത്. നിലവിലെ നിയമപ്രകാരം സര്‍ക്കാരിന് ഈ ഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കാന്‍ കഴിയില്ല എന്നുള്ളതാണ് സത്യം. ആ ഒരു യാഥാര്‍ത്ഥ്യം നിലനിക്കേ തന്നെയാണ് വന്‍ കെട്ടിട സമുച്ചയത്തിന്റെ രേഖാ ചിത്രവുമായി മാധ്യമങ്ങളില്‍ പരസ്യം ചെയ്തിരിക്കുന്നത്. ആറായിരം കോടി ചിലവുവരുമെന്ന് പറയുന്ന പദ്ധതിക്കായി ഇതുവരെ തൃശൂര്‍ കോര്‍പ്പറേഷന്റെ ഒല്ലൂക്കര മേഖല ഓഫിസില്‍ ഒരു അപേക്ഷയും ലഭിച്ചിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമികമായ അനുവാദം പോലും ലഭിക്കാതെയാണ് 6000 കോടിയുടെ പദ്ധതിയുടെ വന്‍ പരസ്യങ്ങള്‍ നല്‍കി പണപ്പിരിവ് തുടങ്ങിയിരിക്കുന്നതെന്നുള്ള സത്യമാണ് ഇതില്‍ നിന്നും തെളിയുന്നത്.

മലീനീകരണ നിയയന്ത്ര ബോര്‍ഡ്, അഗ്നിശമന സേന, ജല വിഭവ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, വ്യോമയാന വകുപ്പ് ഉള്‍പ്പെടെ പതിനഞ്ചിലേറെ കേന്ദ്ര സംസ്ഥാന വകുപ്പുകളുടെ അനുമതി ഈ പ്രോജക്ടിന് ആവശ്യമാണ്. എന്നാല്‍ പ്രൊജക്ടറ്റ് റിപ്പോര്‍ട്ടോ പദ്ധതി തുടങ്ങുന്നാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളോ ഒന്നും ബന്ധപ്പെട്ട ഓഫിസുകളില്‍ ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഓക്‌സിജണ്‍ സിറ്റിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റില്‍ തുടങ്ങുമെന്നാണ് അറിയച്ചിട്ടുള്ളത്. എന്നാല്‍ പദ്ധതിയ്ക്കായി ഭൂമിയുടെ അധികാരം പരിധിയില്‍ വരുന്ന ഒല്ലൂക്കര വില്ലേജ് ഓഫിസില്‍ പോലും അപേക്ഷ നല്‍കിയിട്ടില്ല.

Oxygen City

കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക സാമ്പത്തിക സോണുള്‍പ്പെടുന്നതാണ് പദ്ധതിയെന്നാണ് പരസ്യത്തില്‍ അവകാശപ്പെടുന്നത്. എന്നാല്‍ കേരളത്തില്‍ ഇതുവരെ ഒരു സ്വകാര്യ ഏജന്‍സിയ്ക്കും സ്പെഷല്‍ എക്കണോമിക് സോണ്‍ അനുവദിച്ചിട്ടില്ല എന്നുള്ള യാഥാര്‍ത്ഥ്യവും വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. മാത്രമല്ല 250 ഏക്കറില്‍ കുറഞ്ഞ സ്ഥലത്ത് എവിടെയും കേന്ദ്ര സര്‍ക്കാര്‍ സെസ് അനുവിക്കില്ല എന്ന യാഥാര്‍ത്ഥ്യം നിലനിക്കേയാണ് വ്യാജ അവകാശവാദവുമായി മാധ്യമങ്ങള്‍ വഴി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ ബോബി നീക്കം നടത്തുന്നതെന്നാണ് ആക്ഷേപങ്ങള്‍ ഉയരുന്നത്.

കേരള റിയല്‍ എസ്റ്റേറ്റ് റഗുലേററ്ററി അഥോറിറ്റിയുടെ ചട്ടങ്ങള്‍ ലംഘിക്കുന്ന പ്രൊമോട്ടര്‍ക്ക് ചുരുങ്ങിയത് കെ പ്രൊജക്റ്റിന് കണക്കാക്കപ്പെട്ട ചെലവിന്റെ പത്തുശതമാനം പിഴ ചുമത്താനും മൂന്നുവര്‍ഷം തടവുശിക്ഷ നല്‍കാനും നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. തട്ടിപ്പ് തുടരുന്നപക്ഷം പിഴയുടെ തുകയും ശിക്ഷാകാലാവധിയും കൂടും. കേന്ദ്ര, സംസ്ഥാന നിയമനങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഓക്‌സിജന്‍ സിറ്റിയുടെ പേരില്‍ നടക്കുന്നതെന്നതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.

Read More >>