പരാജിതന്‍ എന്ന ബ്ലോഗിലൂടെ ശ്രദ്ധേയനായ ഹരികൃഷ്ണന്‍ അന്തരിച്ചു

ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയനായ ഹരികൃഷ്ണന്റെ പരാജിതന്‍ എന്ന ബ്ലോഗ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി കവിതകളും എഴുതിയിട്ടുണ്ട്. മലയാളികള്‍ക്ക് ബ്ലോഗെഴുത്തിനെ പരിചയപ്പെടുത്തിയവരില്‍ പ്രമുഖനാണ് ഹരികൃഷ്ണന്‍.

പരാജിതന്‍ എന്ന ബ്ലോഗിലൂടെ ശ്രദ്ധേയനായ ഹരികൃഷ്ണന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത ബ്ലോഗറും പരസ്യ സംവിധായകനുമായ സി ഹരികൃഷ്ണന്‍ അന്തരിച്ചു. ഇന്നലെ രാത്രി കൊച്ചി അമൃതാ ആശുപത്രിയിലായിരുന്നു അന്ത്യം. രക്താര്‍ബുധത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരസ്യനിര്‍മാണ മേഖലയില്‍ ക്രിയേറ്റീവ് ഡിസൈനറായിരുന്നു.

ബ്ലോഗെഴുത്തിലൂടെ ശ്രദ്ധേയനായ ഹരികൃഷ്ണന്റെ പരാജിതന്‍ എന്ന ബ്ലോഗ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. നിരവധി കവിതകളും എഴുതിയിട്ടുണ്ട്. മലയാളികള്‍ക്ക് ബ്ലോഗെഴുത്തിനെ പരിചയപ്പെടുത്തിയവരില്‍ പ്രമുഖനാണ് ഹരികൃഷ്ണന്‍.

പരാജിതന്‍ എന്ന ബ്ലോഗിലൂടെ ക്രിയാത്മകമായ പല ചര്‍ച്ചകള്‍ക്കും വഴി തുറന്നതും ഹരികൃഷ്ണനായിരുന്നു. 'എഴുത്തു മേശപ്പുറത്തെ മഞ്ഞപ്പൂക്കള്‍' എന്ന ബ്ലോഗ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്ലോഗിലൂടെ രാഷ്ട്രീയ-സാംസ്‌കാരിക മേഖലയില്‍ ശക്തമായ ഇടപെടല്‍ നടത്താനും ഹരികൃഷ്ണന് സാധിച്ചിരുന്നു.

പരസ്യ നിര്‍മാണ മേഖലയില്‍ ഏറെക്കാലം കോയമ്പത്തൂരില്‍ പ്രവര്‍ത്തിച്ചതിന് ശേഷം കൊച്ചിയിലേക്ക് മാറുകയായിരുന്നു. സംസ്‌കാരം ഇന്ന് പച്ചാളം ശ്മശാനത്തില്‍ നടക്കും.

തെരഞ്ഞെടുപ്പ് 09

Story by
Read More >>