കാബൂളില്‍ സ്ഫോടന പരമ്പര; രണ്ട് ഇന്ത്യക്കാരടക്കം 25 പേര്‍ മരിച്ചു

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ട് ഇന്ത്യക്കാർ അടക്കം 25 പേര്‍ മരിച്ചു. ഡെറാഡൂണിൽ നിന്നുള്ള ഗണേഷ് ഥാപ്പ, ഗോവിന്ദ സിംഗ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

കാബൂളില്‍ സ്ഫോടന പരമ്പര; രണ്ട് ഇന്ത്യക്കാരടക്കം 25 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ രണ്ട് ഇന്ത്യക്കാർ അടക്കം 25 പേര്‍ മരിച്ചു. ഡെറാഡൂണിൽ നിന്നുള്ള ഗണേഷ് ഥാപ്പ, ഗോവിന്ദ സിംഗ് എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. വിദേശകാര്യമന്ത്രാലയം വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.നേപ്പാളില്‍ നിന്നുള്ള 14 സുരക്ഷാ ഗാര്‍ഡുകളും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജലാലാബാദില്‍ മിനി ബസിനുനേര്‍ക്കുണ്ടായ ചാവേര്‍ ആക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.

വടക്കന്‍ പ്രവിശ്യയായ ബദക്ഷാനില്‍ ആണ് രണ്ടാമത് സ്‌ഫോടനമുണ്ടായത്. മാര്‍ക്കറ്റില്‍ നിര്‍ത്തിയിട്ട മോട്ടോര്‍ ബൈക്കില്‍ ഘടിപ്പിച്ച റിമോട്ട് നിയന്ത്രിത ബോംബാണ് പൊട്ടിയത്. സ്‌ഫോടനത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അഫ്ഗാനില്‍ അടിച്ചമര്‍ത്തല്‍ നടത്തുന്ന ശക്തികള്‍ക്കെതിരായ ആക്രമണമാണിതെന്ന് ആദ്യ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് താലിബാന്‍ വക്താവ് സബീഉള്ള മുജാഹിദ് ട്വിറ്ററില്‍ കുറിച്ചു. രണ്ടാമത്തെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല.