ഒറ്റപ്പാലത്ത് മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അക്രമം: വധഭീഷണിക്കു ശേഷവും സംഘപരിവാറിന്റെ കലിയടങ്ങുന്നില്ല, മാധ്യമ പ്രവര്‍ത്തകനെതിരെ സംഘപരിവാറിന്റെ പോസ്റ്റര്‍ യുദ്ധം

ശ്രീജിത്ത് മുണ്ടുടുത്ത് വന്ന് പ്രതികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ആര്‍എസ്എസ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ബിജെപി ജില്ലാ നേതൃത്വവും വാര്‍ത്താ സമ്മേളനം നടത്തി ഇത് തന്നെയാണ് ആവര്‍ത്തിച്ചത്. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ മൊബൈലില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത് പ്രതികളുടെ ബന്ധുക്കള്‍ തടഞ്ഞെന്നാണ് ബിജെപി നേതാക്കള്‍ വിശദീകരിച്ചത്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്

ഒറ്റപ്പാലത്ത് മാധ്യമപ്രവർത്തകർക്ക് നേരെയുള്ള അക്രമം: വധഭീഷണിക്കു ശേഷവും സംഘപരിവാറിന്റെ കലിയടങ്ങുന്നില്ല, മാധ്യമ പ്രവര്‍ത്തകനെതിരെ സംഘപരിവാറിന്റെ പോസ്റ്റര്‍ യുദ്ധം

പാലക്കാട്: ഒറ്റപ്പാലത്ത് കോടതി വളപ്പില്‍ ആര്‍.എസ്. എസ് പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം നടന്നിട്ടില്ലെന്നും സ്ഥലത്തുണ്ടായിരുന്ന സി പി ഐ എം പ്രവര്‍ത്തകര്‍ ഇവരെ കയ്യേറ്റം ചെയ്തതാണെന്നും സംഘപരിവാര്‍ പ്രചരണം. പ്രചരണത്തിന് തെളിവായി  സംഘര്‍ഷത്തില്‍ പരിക്കേറ്റ മാധ്യമപ്രവര്‍ത്തകനായ റിപ്പോര്‍ട്ടര്‍ ടിവി റിപ്പോർട്ടർ ശ്രീജിത്ത് ശ്രീകുമാര്‍ ചിലരെ മര്‍ദ്ദിക്കുന്ന വിധത്തിലുള്ള ഫോട്ടോകള്‍ വെച്ച് പോസ്റ്റര്‍ പ്രചരണവും സംഘപരിവാര്‍ തുടങ്ങിയിട്ടുണ്ട്. ശ്രീജിത്തിന്റെ ഫോട്ടോ വെച്ച് മാധ്യമ പ്രവര്‍ത്തരെ തെറ്റിദ്ധരിപ്പിച്ച സിപിഐഎം ഗുണ്ടയായ ഇവനെ തിരിച്ചറിയുക, മാധ്യമപ്രവര്‍ത്തകനെന്ന പേരില്‍ ഒറ്റപ്പാലം കോടതി പരിസരത്ത് അക്രമണം അഴിച്ചു വിട്ട ഇവനെ തിരിച്ചറിയുക, എന്നൊക്കെയാണ് പോസ്റ്ററിലുള്ളത്. എന്നാല്‍ സംഘപരിവാര്‍ പ്രചരണം തെറ്റാണെന്നും ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ മനപൂര്‍വ്വം അക്രമം അഴിച്ചു വിട്ടതാണെന്നും തെളിയിക്കുന്ന സംഘര്‍ഷ സമയത്തെ വീഡിയോ നാരദ ന്യൂസിന് ലഭിച്ചു.


ശ്രീജിത്ത് മുണ്ടുടുത്ത് വന്ന് പ്രതികളുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് ആര്‍എസ്എസ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ബിജെപി ജില്ലാ നേതൃത്വവും വാര്‍ത്താ സമ്മേളനം നടത്തി ഇത് തന്നെയാണ് ആവര്‍ത്തിച്ചത്. പ്രദേശത്തെ സിപിഐഎം പ്രവര്‍ത്തകര്‍ മൊബൈലില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചത് പ്രതികളുടെ ബന്ധുക്കള്‍ തടഞ്ഞെന്നാണ് ബിജെപി നേതാക്കള്‍ വിശദീകരിച്ചത്. എന്നാല്‍ ഇതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പ്രതികളെ കൊണ്ട് വരുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ശ്യാംകുമാര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചത് തടയുന്ന ആര്‍എസ്എസ് പ്രചാരക് വിഷ്ണുവിന്റെ ദൃശ്യങ്ങളാന് പുറത്ത് വന്നത്.ദൃശ്യങ്ങളിലെവിടേയും മറ്റാരും മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ എടുക്കുന്നത് കാണാനേയില്ല.ശ്രീജിത്ത് തൊട്ടടുത്ത് ഒരു കാറിന് സമീപം പ്രതികളെ കൊണ്ട് പോകുന്നത് നോക്കി നില്‍ക്കുന്നത് നിമിഷങ്ങള്‍ മാത്രമുള്ള ദൃശ്യങ്ങളില്‍ വ്യക്തമാണ്.ശ്രീജിത്താണ് പ്രശ്നങ്ങള്‍ക്കെല്ലാം ഉത്തരവാദി എന്ന തരത്തിലുള്ള പ്രചരണം നടക്കുന്നതിനിടെയാണ് ഈ ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്.

ശ്രീജിത്തിനെതിരെ വ്യാപകമായ വ്യാജ പ്രചരണമാണ് നടത്തികൊണ്ടിരിക്കുന്നത്. ഇതെല്ലാം പൂര്‍ണ്ണമായി തെറ്റാണെന്ന് വീഡിയോ തെളിയിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ചെര്‍പ്പുളശേരി നെല്ലായ ഭാഗത്ത് സി പി ഐഎം പ്രവര്‍ത്തകരുടെ വീടും ബൈക്കുകളും കത്തിച്ച കേസില്‍ അറസ്റ്റിലായ ആറ് ആര്‍ എസ് എസ് പ്രവര്‍ത്തകരെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം നടന്നത് . ദ്യശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരെ രണ്ടു ബൈക്കുകളിലായി എത്തിയ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നു .സംഭവത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ശ്യാംകുമാര്‍ , റിപ്പോര്‍ട്ടര്‍ ചാനലിലെ ശ്രീജിത്ത് , പ്രാദേശിക ചാനലിലെ അനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത് . അനൂപിന്റെ കാമറയും തകര്‍ത്തിരുന്നു . സംഭവത്തെ തുടര്‍ന്ന് ആര്‍ എസ് എസ് കാര്യവാഹകും തിരുവനന്തപുരം വട്ടിയൂര്‍കാവ് സ്വദേശിയുമായ വിഷ്ണു , ചെര്‍പ്പുളശേരി സ്വദേശികളായ രണ്ട് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്കെതിരേയും വധശ്രമമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു . തുടര്‍ന്ന് പ്രതികളായ വിഷ്ണുവും സതീഷും ഷൊര്‍ണൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും ഇവരെ ഒറ്റപ്പാലം കോടതി  റിമാന്റ് ചെയ്തിരിക്കുകയുമാണ് . പ്രതികളില്‍ ഒരാളെ ഇനിയും പിടികൂടിയിട്ടില്ല

Read More >>