മുഖ്യ എതിരാളി സിപിഐ(എം) തന്നെയാണെന്ന് ഉറപ്പിച്ച് ബിജെപി നേതൃയോഗത്തില്‍ പ്രമേയം; കോണ്‍ഗ്രസിന്റേത് തിരിച്ചുവരാനാകാത്ത തകര്‍ച്ച

മതത്തിനും ജാതിക്കും അതീതമാണെന്ന് പ്രസംഗത്തില്‍ പറയുന്ന സിപിഐ(എം) എല്ലാ മത- സാമൂദായിക ശക്തികളേയും കൂട്ടുപിടിച്ചാണ് ഇത്തവണ അധികാരം നേടിയതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. അധികാരത്തിനായി മുസ്ലീം തീവ്രവാദി സംഘടനകളുമായി പ്പോലും സിപിഐ(എം)ന് സന്ധിചെയ്യേണ്ടി വന്നുവെന്നും പ്രമേയത്തില്‍ പറയുന്നു.

മുഖ്യ എതിരാളി സിപിഐ(എം) തന്നെയാണെന്ന് ഉറപ്പിച്ച് ബിജെപി നേതൃയോഗത്തില്‍ പ്രമേയം; കോണ്‍ഗ്രസിന്റേത് തിരിച്ചുവരാനാകാത്ത തകര്‍ച്ച

സംസ്ഥാനത്ത് ബിജെപിയുടെ മുഖ്യ എതിരാളി സിപിഐ(എം) തന്നെയാണെന്ന് ഉറപ്പിച്ച് ബിജെപി നേതൃയോഗത്തില്‍ പ്രമേയം. ഇനിയൊരു തിരിച്ചു വരവ് സാധ്യമല്ലാത്ത തകര്‍ച്ചയാണ് കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നതെന്നും കോണ്‍ഗ്രസിന്റെ സ്ഥാനത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപി പ്രതിഷ്ഠിക്കപ്പെട്ടുവെന്നും പ്രമേയത്തില്‍ പറയുന്നു.

മതത്തിനും ജാതിക്കും അതീതമാണെന്ന് പ്രസംഗത്തില്‍ പറയുന്ന സിപിഐ(എം) എല്ലാ മത- സാമൂദായിക ശക്തികളേയും കൂട്ടുപിടിച്ചാണ് ഇത്തവണ അധികാരം നേടിയതെന്നും ബിജെപി കുറ്റപ്പെടുത്തുന്നു. അധികാരത്തിനായി മുസ്ലീം തീവ്രവാദി സംഘടനകളുമായി പ്പോലും സിപിഐ(എം)ന് സന്ധിചെയ്യേണ്ടി വന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. അന്താരാഷ്ട്ര യോഗ ദിനാചരണദിവസം ഐക്യമത്യ സൂക്തം ചൊല്ലിയതിനെ എതിര്‍ത്ത സംസ്ഥാന ആരോഗ്യ മന്ത്രിയുടെ നടപടി തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണെന്നും പ്രമേയം പറയുന്നു.

സംസ്ഥാനത്ത് ലഭിച്ച അധികാരത്തിന്റെ തണലില്‍ രാഷ്ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് സിപിഐ(എം) ചെയ്യുന്നതെന്നും ബിജെപി പറയുന്നു. കഴിഞ്ഞതവണ ലഏഭിച്ചതിനേക്കാള്‍ ഒമ്പത് ശതമാനം വോട്ടുകള്‍ കുടുതല്‍ ലഭിച്ചതായും പ്രമേയത്തില്‍ സൂചിപ്പിക്കുന്നു. 20 ലക്ഷം വോട്ടുകള്‍ ബിജെപിക്ക് ഈ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ലഭിച്ചത് ബിജെപിയുടെ സംസ്ഥാനത്തെ വളര്‍ച്ചയാണ് കാണിക്കുന്നതെന്നും പ്രമേയം പറയുന്നു.

Story by