ബില്‍ ഗേറ്റ്‌സ് ആഫ്രിക്കയില്‍ കോഴി വിതരണം നടത്തുന്നതെന്തിന്?

കോഴിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുക വഴി വീട്ടമ്മമാര്‍ക്കും ചെറിയ തോതില്‍ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ പദ്ധതി വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ഭാര്യ കൂടെ പങ്കാളിയായുള്ള ബില്‍ ആന്റ് ബെലിന്റ ഗേറ്റ്സ് ഫൗണ്ടേഷന്‍.

ബില്‍ ഗേറ്റ്‌സ് ആഫ്രിക്കയില്‍ കോഴി വിതരണം നടത്തുന്നതെന്തിന്?

ദാരിദ്രത്തില്‍ കഴിയുന്ന ആഫ്രിക്കകാരെ സഹായിക്കാന്‍ കോഴി വിതരണം  ചെയ്യുന്ന പദ്ധതിക്കു തുടക്കം കുറുച്ച്  ബില്‍ഗേറ്റസ്. പ്രതിരോധ കുത്തിവെപ്പു നടത്തിയ ഒരു ലക്ഷം കോഴിക്കുഞ്ഞുങ്ങളെയാണ് അദ്ദേഹം വിതരണം ചെയ്യുക. ഇത് പ്രദേശത്തു വരുമാനം വര്‍ധിപ്പിക്കാന്‍ സഹായകരമാവുന്നതോടൊപ്പം കുട്ടികള്‍ക്കു പോഷകാഹാരം ലഭ്യമാക്കാനും വഴിയൊരുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

നാലു മുട്ടക്കോഴികളുള്ള ഒരു കൃഷിക്കാരനു ആയിരം ഡോളര്‍ ഒരു വര്‍ഷം നേടാനാവും. ഇത് ദാരിദ്ര്യ രേഖയായി കണക്കാക്കുന്ന 700 ഡോളറിനെക്കാള്‍ താരതമ്യേനെ മികച്ച തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുക വഴി വീട്ടമ്മമാര്‍ക്കും ചെറിയ തോതില്‍ സാമ്പത്തിക ലാഭമുണ്ടാക്കാന്‍ പദ്ധതി വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ഭാര്യ കൂടെ പങ്കാളിയായുള്ള ബില്‍ ആന്റ് ബെലിന്റ ഗേറ്റ്സ് ഫൗണ്ടേഷന്‍.

എന്നാല്‍ കോഴി വിതരണം ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ നടത്തുന്നതാണെന്നും ആഫ്രിക്ക നേരിടുള്ള ദാരിദ്ര പ്രശ്നങ്ങള്‍ക്കിതു പരിഹാരമല്ലെന്നും നൈജീരിയന്‍ ആക്ഷേപ ഹാസ്യക്കാരന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു. ചിലര്‍ പദ്ധതിയെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും താനിത്  ആത്മാര്‍ത്ഥമായാണ് നടപ്പിലാക്കുന്നതെന്നും ബില്‍ഗേറ്റസ്  പദ്ധതിയുടെ വെബ്സൈറ്റില്‍ പ്രതികരിച്ചു

Story by
Read More >>