ബിജുരമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിഎം സുധീരന്‍

നേതാക്കള്‍ ഔചിത്യം കാണിക്കണമായിരുന്നു. ഒരു സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തവയാണ് ബിജുരമേശിന്റെ ആരോപണങ്ങള്‍. ചില ഔചിത്യ മര്യാദകള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണെന്നും സുധീരൻ പറഞ്ഞു.

ബിജുരമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിഎം സുധീരന്‍

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ ആരോപണങ്ങളുടെ മുള്‍മുനയില്‍ നിര്‍ത്തിയ മദ്യവ്യവസായി ബിജുരമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങില്‍ പങ്കെടുത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും വിഎം സുധീരന്റെ വിമര്‍ശനം. ആ ചടങ്ങില്‍ നിന്നും ഇവര്‍ ഒഴിവാകേണ്ടതായിരുന്നു എന്നാണ് ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടെന്ന് സുധീരന്‍ പറഞ്ഞു.

നേതാക്കള്‍ ഔചിത്യം കാണിക്കണമായിരുന്നു. ഒരു സര്‍ക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്തവയാണ് ബിജുരമേശിന്റെ ആരോപണങ്ങള്‍. ചില ഔചിത്യ മര്യാദകള്‍ എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. തലസസ്ഥാന ജില്ലയിലെ കഴക്കൂട്ടത്തെ അല്‍സാജ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കഴിഞ്ഞദിവസം ഡോ. ബിജു രമേശിന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയ ചടങ്ങ് നടന്നത്.

മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകന്റെ വിവാഹനിശ്ചയ ചടങ്ങ് ആയിരുന്നിട്ടും ഉമ്മന്‍ ചാണ്ടി അടക്കമുള്ള പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ നിന്നും വിട്ടു നിന്നത് ചര്‍ച്ചയായിരുന്നു. അതിനിടയിലാണ് ബിജു രമേശ് തന്നെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്ത കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Read More >>