സുധീരന് പബ്‌ളിസിറ്റി മാനിയ രോഗം; കോണ്‍ഗ്രസിനെ ഈ അവസ്ഥയിലെത്തിച്ചത് സുധീരന്‍: ബിജു രമേശ്

അടൂര്‍ പ്രകാശിന്റെ മകന്‍ അജയകൃഷ്ണന്‍ പ്രകാശും ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ ചടങ്ങിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പോയത് ശരിയായില്ലെന്ന് വി.എം.സുധീരന്‍ പറഞ്ഞിരുന്നു.

സുധീരന് പബ്‌ളിസിറ്റി മാനിയ രോഗം; കോണ്‍ഗ്രസിനെ ഈ അവസ്ഥയിലെത്തിച്ചത് സുധീരന്‍: ബിജു രമേശ്

പബ്‌ളിസിറ്റി മാനിയ രോഗം പിടികൂടിയ വ്യക്തിയാണ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരനെന്ന് മദ്യവ്യവസായി ബിജു രമേശ്. തന്റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയത്തിന് കോണ്‍ഗ്രസുകാര്‍ വന്നത് അടൂര്‍ പ്രകാശ് വിളിച്ചിട്ടാണെന്നും അതില്‍ എതിര്‍പ്പുണ്ടെങ്കില്‍ സുധീരന്‍ പറയേണ്ടത് പാര്‍ട്ടിക്കകത്താണെന്നും ബിജു രമേശ് പറഞ്ഞു.

കോണ്‍ഗ്രസിനെ ഈ അവസ്ഥയിലെത്തിച്ചത് സുധീരനാണെന്നും ബിജു രമേശ് ആരോപിച്ചു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജുരമേശ് സുധീരനെതിശര രംഗത്തെത്തിയത്. അടൂര്‍ പ്രകാശിന്റെ മകന്‍ അജയകൃഷ്ണന്‍ പ്രകാശും ബിജു രമേശിന്റെ മകള്‍ മേഘയും തമ്മിലുളള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ ചടങ്ങിന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പോയത് ശരിയായില്ലെന്ന് വി.എം.സുധീരന്‍ പറഞ്ഞിരുന്നു.

ഉമ്മന്‍ചാണ്ടിയുടേയും ചെന്നിത്തലയുടെയും നീക്കം ജനങ്ങളില്‍ തെറ്റായ സന്ദേശം ഉണ്ടാക്കിയെന്നും അവര്‍ കുറച്ചുകൂടി ഔചിത്യബോധം കാണിക്കണമായിരുന്നുവെന്നും സുധീരന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിനെ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ നിര്‍ത്തിയ വ്യക്തിയാണ് ബിജു രമേശെന്നും സുധീരന്‍ പറഞ്ഞിരുന്നു.

Read More >>