തുഷാര്‍ - അമിത് ഷാ കുടിക്കാഴ്ച;ബിഡിജെഎസിന് ബോര്‍ഡ് അധ്യക്ഷ പദവികള്‍ ലഭിച്ചേക്കും

ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപള്ളിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ധാരണയായത്. ഇന്നു രാവിലെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

തുഷാര്‍ - അമിത് ഷാ കുടിക്കാഴ്ച;ബിഡിജെഎസിന് ബോര്‍ഡ് അധ്യക്ഷ പദവികള്‍ ലഭിച്ചേക്കും

ന്യൂഡല്‍ഹി:  ബിഡിജെഎസിന്  കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള രണ്ട് ബോര്‍ഡ് അധ്യക്ഷ സ്ഥാനങ്ങള്‍ നല്‍കാന്‍ തീരുമാനം. ബിഡിജെഎസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപള്ളിയും ബിജെപി അധ്യക്ഷന്‍  അമിത് ഷായും  തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് ധാരണയായത്.  ഇന്നു രാവിലെയായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച.

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച കെ ജാനുവിനെ ആദിവാസി ബോര്‍ഡ് അധ്യക്ഷയായി പരിഗണിക്കാനാണ് നീക്കം. ഇതിനു പുറമെ നാളികേര വികസന ബോര്‍ഡ് സ്പൈസിസ് ബോര്‍ഡ് അധ്യക്ഷ പദവികളും ബിഡിജെഎസിനു ലഭിച്ചേക്കും.നിയമ സഭാ തിരഞ്ഞെടുപ്പിനു ശേഷം പാര്‍ട്ടിയുടെയും മുന്നണിയുടെയും സ്വാധീനം വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുതിയ തീരുമാനം.

Read More >>