യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഹിലരി ക്ലിന്‍ണെ പിന്തുണച്ച് ബരാക് ഒബാമ

പ്രസിഡന്റ് പദവി ഏറെ വെല്ലുവളികള്‍ നിറഞ്ഞതാണെന്നും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരിയില്‍ പ്രസിഡന്റ് പദവിയും ഭദ്രമായിരിക്കുമെന്നും ഒബാമ പറഞ്ഞു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ഹിലരി ക്ലിന്‍ണെ പിന്തുണച്ച് ബരാക് ഒബാമ

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണിന് പരസ്യ പിന്തുണയുമായി പ്രസിഡന്റ് ബരാക് ഒബാമ. തന്റെ പിന്‍ഗാമിയാകാന്‍ ഏറ്റവും യോഗ്യ ഹിലരി ക്ലിന്റണാണെന്ന് ഒബാമ പറഞ്ഞു.

പ്രസിഡന്റ് പദവി ഏറെ വെല്ലുവളികള്‍ നിറഞ്ഞതാണെന്നും മുന്‍ സ്റ്റേറ്റ് സെക്രട്ടറിയായ ഹിലരിയില്‍ പ്രസിഡന്റ് പദവിയും ഭദ്രമായിരിക്കുമെന്നും ഒബാമ പറഞ്ഞു.

ഹിലരി ക്ലിന്റണിന് വേണ്ടി ഒബാമ ഉടന്‍ പ്രചരണത്തിനിറങ്ങും. ഹിലരിയും സാന്‍ഡേഴ്‌സും തമ്മില്‍ പ്രൈമറിയില്‍ പല അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ടുപേരും രാജ്യത്തിന്റെ പുരോഗതിക്കായി പരിശ്രമിക്കുന്നവരാണെന്ന് ഒബാമ ചൂണ്ടിക്കാട്ടി.

ഒബാമയുടെ പിന്തുണ ലഭിച്ചത് അംഗീകാരമാണെന്ന് ഹിലരി ക്ലിന്റണ്‍ പ്രതികരിച്ചു.

അതേസമയം, ഹിലരിയെ പരസ്യമായി പിന്തുണച്ച ഒബാമയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഹിലരിയെ പിന്തുണക്കുന്നതിലൂടെ അടുത്ത നാല് വര്‍ഷം കൂടി ഭരണം നിലനിര്‍ത്താനാണ് ഒബാമ ശ്രമിക്കുന്നതെന്ന് ട്രംപ് വിമര്‍ശിച്ചു.

Read More >>