മദ്യനയം പുനഃപരിശോധിക്കുമെന്ന് നയപ്രഖ്യാപനം

ബാറുകള്‍ പൂട്ടിയത് വേണ്ടത്ര ഗുണം ചെയ്തിട്ടില്ലെന്നും നയപ്രഖ്യാപനത്തില്‍ സൂചനയുണ്ട്. നിലവിലെ മദ്യനയം പുനഃപരിശോധനയ്ക്ക് വിധേമാക്കുകയില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ സിപിഐ(എം) വ്യക്തമാക്കിയിരുന്നു.

മദ്യനയം പുനഃപരിശോധിക്കുമെന്ന് നയപ്രഖ്യാപനം

സംസ്ഥാനത്ത് മദ്യനയം പുനഃപരിശോധിക്കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം. ജനാഭിപ്രായം നോക്കി മദ്യനയം പുനഃപരിശോധിക്കണമെന്നാണ് ഗവര്‍ണര്‍ തന്റെ നയപ്രഖ്യാപനത്തിലൂടെ വ്യക്തമാക്കിയത്.

ബാറുകള്‍ പൂട്ടിയത് വേണ്ടത്ര ഗുണം ചെയ്തിട്ടില്ലെന്നും നയപ്രഖ്യാപനത്തില്‍ സൂചനയുണ്ട്. നിലവിലെ മദ്യനയം പുനഃപരിശോധനയ്ക്ക് വിധേമാക്കുകയില്ലെന്ന് തെരഞ്ഞെടുപ്പിന് മുമ്പേ തന്നെ സിപിഐ(എം) വ്യക്തമാക്കിയിരുന്നു. മദ്യനിരോധനമല്ല, മദ്യവര്‍ജ്ജനമാണ് സിപിഐ(എം)ന്റെ നയമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

എന്നാല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ നിലവിലെ മദ്യനയം പുനഃപരിശോധിക്കുമെന്ന സൂചന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നല്‍കിയിരുന്നു. അധികാരത്തില്‍ വന്നാല്‍ ഇപ്പോഴത്തെ നയം പുന:പരിശോധിക്കുമെന്നും ഒന്ന് കൂടെ വ്യക്തമായി ആലോചിച്ച ശേഷം പുതിയ നയംപ്രഖ്യാപിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

Read More >>