ദളിത് വിദ്യാര്‍ഥിനി റാഗിംഗിന് ഇരയായ സംഭവം: മൂന്നു സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

റാഗിംഗിനിരയായ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി എന്നിവര്‍ക്കെതിരേ വധശ്രമത്തിനും എസ്‌സി, എസ്ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവും കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിരുന്നു.

ദളിത് വിദ്യാര്‍ഥിനി റാഗിംഗിന് ഇരയായ സംഭവം: മൂന്നു സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ ദളിത് വിദ്യാര്‍ഥിനി റാഗിംഗിന് ഇരയായ സംഭവത്തില്‍ മൂന്നു സീനിയര്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനികളായ ആതിര, കൃഷ്ണപ്രിയ എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്.

അശ്വതിയുടെ കൂടെ താമസിച്ചിരുന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റാഗിംഗിനിരയായ അശ്വതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇടുക്കി സ്വദേശിനി ആതിര, കൊല്ലം സ്വദേശിനി ലക്ഷ്മി എന്നിവര്‍ക്കെതിരേ വധശ്രമത്തിനും എസ്‌സി, എസ്ടി പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരവും കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിരുന്നു. കേസ് കര്‍ണാടക പോലീസിനു കൈമാറിയിരിക്കുകയാണ്.

അഞ്ചുമാസം മുമ്പ് ഗുല്‍ബര്‍ഗയിലെ അല്‍ഖമാര്‍ നഴ്‌സിംഗ് കോളജില്‍ നഴ്‌സിംഗിനു ചേര്‍ന്നതായിരുന്നു അശ്വതി. നിര്‍ധന ദളിത് കുടുംബാംഗമായ പെണ്‍കുട്ടിയെ കഴിഞ്ഞമാസം ഒമ്പതിനായിരുന്നു റാഗിങിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്, ബാത്ത്‌റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിച്ചത്.