ഗുല്‍ബര്‍ഗ റാഗിംഗ് കേസിലെ നാലാം പ്രതി ശില്‍പ ജോസിനായി കര്‍ണാടക പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

പ്രതി ശില്‍പാ ജോസ് കേരളത്തിലുണ്ടെന്നാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കോട്ടയം, എറണാകുളം ജില്ലകളിലെ ബന്ധു വീടുകള്‍ കേന്ദ്രീകരിച്ചാണ് ശില്‍പ്പക്കായുള്ള പോലീസിന്റെ അന്വേഷണം നടക്കുന്നത്.

ഗുല്‍ബര്‍ഗ റാഗിംഗ് കേസിലെ നാലാം പ്രതി ശില്‍പ ജോസിനായി കര്‍ണാടക പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ഗുല്‍ബര്‍ഗ റാഗിംഗ് കേസിലെ നാലാം പ്രതി ശില്‍പ ജോസിനായി കര്‍ണാടക പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണ സംഘം പ്രതിയെ കണ്ടെത്തുന്നതിനായി കേരള പോലീസിന്റെ സഹായം തേടിയതായും സൂചനയുണ്ട്. അതേസമയം റാഗിങിന് ഇരയായ അശ്വതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തിനിടയില്ല. പ്രത്യേക സംഘത്തിലെ ഡിവൈഎസ്പി എത്താന്‍ രാത്രിയാകുന്ന സാഹചര്യത്തില്‍ മൊഴിയെടുക്കല്‍ നാളേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതി ശില്‍പാ ജോസ് കേരളത്തിലുണ്ടെന്നാണ് കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. കോട്ടയം, എറണാകുളം ജില്ലകളിലെ ബന്ധു വീടുകള്‍ കേന്ദ്രീകരിച്ചാണ് ശില്‍പ്പക്കായുള്ള പോലീസിന്റെ അന്വേഷണം നടക്കുന്നത്. അശ്വതിയെ ശാരീരികമായി ഉപദ്രവിച്ചതില്‍ ശില്‍പയ്ക്കും പങ്കുണ്ടെന്നാണ് പോലീസിനു ലഭിച്ച വിവരം. അശ്വതിയുടെ സഹപാഠിയായ സായി നികിതയുടെ മൊഴിയാണ് പോലീസിന് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്.

സഹപാഠിയുടെ മൊഴിയും അശ്വതിയെ ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയും പരിഗണിച്ചാണ് നിലവില്‍ മൂന്ന് പ്രതികളെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. അതേസമയം റാഗിങ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി ജാന്‍വി ഇന്ന് രാത്രിയേ കോഴിക്കോട് എത്തുകയുള്ളുവെന്നതിനാല്‍ അശ്വതിയുടെ മൊഴിയെടുപ്പ് നാളേക്കു മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read More >>