ബാഹുബലി 'വീണ്ടും' റിലീസ് ചെയ്യുന്നു

250 കോടി മുതല്‍ മുടക്കില്‍ രാജമൌലി സംവിധാനം ചെയ്ത 'ബാഹുബലി' വീണ്ടും റിലീസിന് ഒരുങ്ങുന്നു...

ബാഹുബലി

രാജ മൌലി സംവിധാനം ചെയ്തു പ്രഭാസ്, റാണ ദഗുപതി, തമന്ന, അനുഷ്ക ശര്‍മ, സത്യാരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച  ബ്രഹ്മാണ്ഡ ചിത്രമായ "ബാഹുബലി" റിലീസ് ചെയ്യതതിൻെറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജൂലായ് ഒന്നു മുതൽ കേരളത്തിലെ പ്രമുഖ തിയ്യേറ്ററുകളിൽ വീണ്ടുംപ്രദർശനത്തിനെത്തുന്നു.

ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ചിത്രം വീണ്ടും തീയറ്റരുകളില്‍ എത്തിക്കുന്നത്.

ബാഹുബലിയുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം മാര്‍ച്ചില്‍ തീയറ്റരുകളില്‍ എത്തും.

Story by