യോഗാദിനത്തെ മതവത്കരിക്കുന്നു; ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി ബി ഉണ്ണിക്കൃഷ്ണന്‍

ശൈലജ ടീച്ചര്‍ക്കെതിരെയുള്ള വിമര്‍ശനം മാധ്യമങ്ങളുടെ ഇരട്ടത്താപ്പാണെന്നും നഗ്നമായ പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

യോഗാദിനത്തെ മതവത്കരിക്കുന്നു; ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി ബി ഉണ്ണിക്കൃഷ്ണന്‍

യോഗാദിനാചരണത്തെ മതവത്കരിക്കുന്നതിനെതിരെ പ്രതികരിച്ച മന്ത്രി ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി സംവിധായകന്‍ ബി ഉണ്ണിക്കൃഷ്ണന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ഉണ്ണിക്കൃഷ്ണന്‍ മന്ത്രിക്ക് പിന്തുണയുമായി എത്തിയത്.

യോഗയെ മതവത്കരിക്കുന്നതിനെതിരെ ശൈലജ ടീച്ചര്‍ പ്രതികരിച്ചത് മുഖ്യധാരാ മാധ്യമങ്ങള്‍ മഹാ അപരാധമായാണ് കാണുന്നതെന്ന് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഉണ്ണിക്കൃഷ്ണന്‍ വിമര്‍ശിക്കുന്നു.

ശൈലജ ടീച്ചര്‍ക്കെതിരെയുള്ള വിമര്‍ശനം മാധ്യമങ്ങളുടെ ഇരട്ടത്താപ്പാണെന്നും നഗ്നമായ പുരുഷാധിപത്യ സ്വഭാവമുള്ളതാണെന്നും ഉണ്ണിക്കൃഷ്ണന്‍ പറയുന്നു.

Read More >>