ആലുവയില്‍ എടിഎം കൗണ്ടര്‍ ബോംബ്‌ വച്ച് തകര്‍ക്കാന്‍ ശ്രമം

ആലുവയില്‍ സ്‌ഫോടകവസ്തു ഉപയോഗിച്ച് എ ടി എം മെഷീന്‍ തകര്‍ക്കാന്‍ ശ്രമം.

ആലുവയില്‍ എടിഎം കൗണ്ടര്‍ ബോംബ്‌ വച്ച് തകര്‍ക്കാന്‍ ശ്രമംകൊച്ചി: ആലുവയില്‍ സ്‌ഫോടകവസ്തു ഉപയോഗിച്ച് എ ടി എം മെഷീന്‍ തകര്‍ക്കാന്‍ ശ്രമം. പുലര്‍ച്ചെ രണ്ടരയോടെ ആലുവ ദേശം കുന്നുംപുറത്തുളള എസ്ബിഐ ബാങ്ക് ശാഖയോട് ചേര്‍ന്ന കൗണ്ടറിലാണ് കവര്‍ച്ചാശ്രമം നടന്നത്.

ബൈക്കിലെത്തിയ ഹൈല്‍മറ്റും കൈയ്യുറയും ധരിച്ചയാളാണ് കവര്‍ച്ചക്ക് ശ്രമിച്ചത്. എ ടി എം മെഷീനോട് ചേര്‍ത്ത് സ്‌ഫോടകവസ്തു സ്ഥാപിച്ചശേഷം തകര്‍ക്കുകയായിരുന്നു. ഈ സമയം നഗരത്തില്‍ റോന്ത് ചുറ്റുകയായിരുന്ന പൊലീസിന്റെ സ്‌പെഡര്‍ വാഹനത്തില്‍ ഉണ്ടായിരുന്നവരാണ് എ ടി എം കൗണ്ടറില്‍ നിന്ന് പുക ഉയരുന്നത് കണ്ടത്.


സ്‌ഫോടകവസ്തു ഉപയോഗിച്ച് മെഷീന്‍ തകര്‍ത്തശേഷം അതിനുളളിലെ പണം കൈവശപ്പെടുത്തുയായിരുന്നു ലക്ഷ്യം. ഏറെ ആസൂത്രിതമായാണ് കവര്‍ച്ചാ ശ്രമം നടന്നതെന്ന് പൊലീസ് പറഞ്ഞു.ബോംബ് സ്‌ക്വാഡും വിരലടയാള വിരലടയാള വിദഗ്ധരും സ്ഥരലത്തെത്തി പരിശോധന നടത്തി.

Story by
Read More >>