പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഒരാമുഖം

ലണ്ടൻ ആസ്ഥാനമായ അറ്റ്കിൻസ് സിവേം നൽകുന്ന അന്താരാഷ്ട്ര പരിസ്ഥിതി ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു. സ്വീഡിഷ് ഫോട്ടോഗ്രാഫർ സാറ ലിൻഡ്‌സ്‌ട്രോമിനാണ് മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് ലഭിച്ചത്.

പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് ഒരാമുഖം

ലണ്ടൻ ആസ്ഥാനമായ അറ്റ്കിൻസ് സിവേം നൽകുന്ന അന്താരാഷ്ട്ര പരിസ്ഥിതി ഫോട്ടോഗ്രഫി അവാർഡുകൾ പ്രഖ്യാപിച്ചു. സ്വീഡിഷ് ഫോട്ടോഗ്രാഫർ സാറ ലിൻഡ്‌സ്‌ട്രോമിനാണ് മികച്ച ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് ലഭിച്ചത്. കാട്ടുതീയാണ് സാറയുടെ ചിത്രത്തിന്റെ പ്രമേയം. കാനഡയിലെ കാടുകളെ നാമാവശേഷമാക്കിയ കാട്ടുതീയാണ് സാറ പകർത്തിയത്. 50തിലധികം രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുള്ള സാറ കാനഡ കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.

[caption id="attachment_27419" align="aligncenter" width="638"]Poser by Luke Massey

Poser by Luke Massey[/caption]

മികച്ച യുവ ഫോട്ടോഗ്രാഫർക്കുള്ള അവാർഡ് നേടിയത് ലൂക്ക് മാസേയാണ്. പോസർ എന്ന ചിത്രത്തിനാണ് ലൂക്കിന് അവാർഡ് ലഭിച്ചത്.

[caption id="attachment_27420" align="aligncenter" width="638"]Losing Ground to Manmade Disaster by S L Shanth Kumar Losing Ground to Manmade Disaster by S L Shanth Kumar[/caption]

അറ്റ്കിൻസ് ഫോട്ടോഗ്രാഫർ അവാർഡ് ലഭിച്ചത് ഇന്ത്യൻ ഫോട്ടോഗ്രാഫർ എസ് എൽ ശാന്തകുമാറിനാണ്. ചെന്നൈയുടെ തീരപ്രദേശ് കടലാക്രമണത്തിൽ തകർന്നുകൊണ്ടിരിക്കുന്ന വീടാണ് ശാന്തകുമാർ പകർത്തിയത്.

[caption id="attachment_27423" align="aligncenter" width="638"]Life Jackets on the Greek Island of Lesbos by Sandra Hoyn Life Jackets on the Greek Island of Lesbos by Sandra Hoyn[/caption]

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചുള്ള മികച്ച ചിത്രത്തിനുള്ള അവാർഡ് സാന്ദ്ര ഹോയ്‌നാണ് ലഭിച്ചത്. ഗ്രീക്ക് ദ്വീപായ ലെസ്‌ബോസിൽ കൂടി കിടക്കുന്ന ലൈഫ് ജാക്കറ്റുകളുടെ ചിത്രമാണ് സാന്ദ്ര പകർത്തിയത്.

[caption id="attachment_27425" align="aligncenter" width="638"]Sand by Pedram Yazdani Sand by Pedram Yazdani[/caption]

പെദ്രം യെസ്ദാനിയ്ക്കാണ് ഫോറസ്ട്രി കമ്മീഷൻ ഇംഗ്ലണ്ട് പീപ്പിൾ, നെച്ചർ ആന്റ് ഇക്കോണമി അവാർഡ്. ഇറാനിലെ ഉർമ്മിയയിൽ വറ്റിവരണ്ട ഉപ്പുതടാകത്തിൽ കിടക്കുന്ന ഒരു ബോട്ടിന്റെ ചിത്രമാണ് പെദ്രം പകർത്തിയത്.

[caption id="attachment_27428" align="aligncenter" width="638"] Pooyan Shadpoor Pooyan Shadpoor[/caption]

ലറാക്ക് ദ്വീപിൽ കുളിക്കാനിറങ്ങിയ ഒരാളുടെ ചിത്രം പകർത്തിയ പൂയൻ ഷാദ്പൂർ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.

[caption id="attachment_27429" align="aligncenter" width="638"]Jonathan Fontaine
Jonathan Fontaine[/caption]

പത്ത് കിലോമീറ്റർ അകലെയുള്ള നദിയിൽ അവശേഷിക്കുന്ന വെള്ളമെടുക്കാൻ പോകുന്ന കുടുംബം. ഒട്ടകപ്പുറത്ത് കുഞ്ഞിനെയും വെള്ളം ശേഖരിക്കാനുള്ള പാത്രങ്ങളുമായാണ് ഈ യാത്ര. എൽ നിനോ പ്രതിഭാസത്തെ തുടർന്ന് എത്വേപ്യ കടുത്ത വരൾച്ച നേരിടുകയാണ്. 75 ശതമാനം കൃഷിയും നാമാവശേഷമായി. ചിത്രം പകർത്തിയത് ജോനാഥാൻ ഫൊൻഡെൻ.

പശ്ചിമ ബംഗാളിൽനിന്ന് മോനി ശങ്കർ പകർത്തിയ ചിത്രവും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു. മഴ പെയ്യുന്നതിന് മുമ്പ് പശുക്കളെ വീട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് അയാൾ.

അറ്റ്കിൻസ് സിവേം പരിസ്ഥിതി വീഡിയോ അവാർഡ് ലഭിച്ചത് പാക്കിസ്ഥാനിൽ നിന്നുള്ള കാരകോറം അനാമലി പ്രോജ്ടിനാണ്.