ഹ്യൂമിനെ നിലനിര്‍ത്തി അത്‌ലറ്റികോ ഡി കൊല്‍ക്കത്ത

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനെ അത്‌ലറ്റികോ കൊല്‍ക്കത്ത നിലനിര്‍ത്തി.

ഹ്യൂമിനെ നിലനിര്‍ത്തി  അത്‌ലറ്റികോ ഡി കൊല്‍ക്കത്ത

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ സൂപ്പര്‍ താരം ഇയാന്‍ ഹ്യൂമിനെ അത്‌ലറ്റികോ കൊല്‍ക്കത്ത നിലനിര്‍ത്തി. പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്‌ളാസ്റ്റേഴ്‌സിന്റെ താരമായിരുന്ന ഹ്യൂം കഴിഞ്ഞ സീസണിലാണ് അത്‌ലറ്റികോയില്‍ എത്തിയത്. സീസണില്‍ അത്‌ലറ്റികോയെ സെമിയിലത്തെിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച  ഹ്യൂം രണ്ട് ഹാട്രിക്കടക്കം 11 ഗോളുകള്‍ നേടിയിരുന്നു.

കഴിഞ്ഞ സീസണില്‍ ഹ്യൂമിനൊപ്പം കളംവാണ വിദേശതാരങ്ങളായ സ്പാനിഷ് താരം തിരി, ദക്ഷിണാഫ്രിക്കക്കാരനായ സമീഗ് ഡൗട്ടി, ബോട്‌സ്വാനയുടെ ഒഫന്റ്‌സെ നാറ്റോ എന്നിവരെയും അത്‌ലറ്റികോ നിലനിര്‍ത്തി.

Read More >>