സിനിമകളുടെ സെന്‍സറിംഗ് നടപടികളില്‍ സമൂല മാറ്റം കൊണ്ടുവരുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിന് അംഗീകാരം നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വച്ച ഉപാധികള്‍ വിവാദമാവുകയും വ്യാപക പ്രതിഷേധം ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് അരുണ്‍ ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്.

സിനിമകളുടെ സെന്‍സറിംഗ് നടപടികളില്‍ സമൂല മാറ്റം കൊണ്ടുവരുമെന്ന് അരുണ്‍ ജയ്റ്റ്‌ലി

സിനിമകള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കുന്ന സെന്‍സറിംഗ് നടപടികളില്‍ സമൂലമായ മാറ്റം കൊണ്ടുവരുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സെന്‍സറിംഗും സര്‍ട്ടിഫിക്കേഷന്‍ നടപടികളും ഉദാരമാക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം അടുത്ത ദിവസങ്ങളില്‍ തന്നെ ഉണ്ടാകുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കി.

ഉഡ്താ പഞ്ചാബ് എന്ന ബോളിവുഡ് ചിത്രത്തിന് അംഗീകാരം നല്‍കാന്‍ സെന്‍സര്‍ ബോര്‍ഡ് മുന്നോട്ട് വച്ച ഉപാധികള്‍ വിവാദമാവുകയും വ്യാപക പ്രതിഷേധം ഉയര്‍ത്തുകയും ചെയ്ത സാഹചര്യത്തിലാണ് അരുണ്‍ ജയ്റ്റ്‌ലി ഇക്കാര്യം പറഞ്ഞത്. ചിത്രം കണ്ടിട്ടില്ലാത്തതിനാല്‍ തല്‍ക്കാലം വിവാദങ്ങളെ കുറിച്ച് അധികം പ്രതികരിക്കാനില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. നിലവിലെ ഫിലിം സര്‍ട്ടിഫിക്കേഷന്‍ നടപടികളില്‍ ഒട്ടും തൃപ്തിയില്ലെന്ന് ജയ്റ്റ്‌ലി പറഞ്ഞു.