ഫ്‌ളോറിഡയിലെ നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു

ക്ലബിലുണ്ടായിരുന്നവര്‍ക്ക് നേരെ അക്രമി 20 തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.ക്ലബിനുള്ളിലെ ആളുകളെ ഇയാള്‍ ബന്ദിയാക്കി. പിന്നീട് പൊലീസ് എത്തി ആക്രമിയെ വധിച്ച ശേഷമാണ് ബന്ദികളാക്കിയവരെ മോചിപ്പിച്ചത്.

ഫ്‌ളോറിഡയിലെ നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു

മിയാമി: ഫ്‌ളോറിഡയിലെ ഒര്‍ലാന്റോയിലെ പള്‍സ് നിശാ ക്ലബിലുണ്ടായ വെടിവെപ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതിലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.പ്രാദേശിക സമയം രാത്രി രണ്ട് മണിയോടെ അക്രമി ക്ലബിലെത്തി ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. നൂറിലധികം പേര്‍ ആ സമയത്ത് ക്ലബിലുണ്ടായിരുന്നു.

ക്ലബിലുണ്ടായിരുന്നവര്‍ക്ക് നേരെ അക്രമി 20 തവണ വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.ക്ലബിനുള്ളിലെ ആളുകളെ ഇയാള്‍ ബന്ദിയാക്കി. പിന്നീട് പൊലീസ് എത്തി ആക്രമിയെ വധിച്ച ശേഷമാണ് ബന്ദികളാക്കിയവരെ മോചിപ്പിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് പ്രദേശത്ത് വെടിവെപ്പുണ്ടാകുന്നത്. ഗായിക ക്രിസ്റ്റീന് ഗ്രിമ്മി കഴിഞ്ഞ ദിവസമാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഗ്രിമ്മിയുടെ മരണവുമായി നിശാ ക്ലബ് വെടിവെപ്പിന് ബന്ധമില്ലെന്ന് പൊലീസ് അറിയിച്ചു. നടന്നത് ഭീകരാക്രമണമാണോ എന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.