കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന നാളെ വെനിസ്വേലയെ നേരിടും

ചിലിയും പനാമയും ബൊളീവിയയും ഉള്‍പ്പെട്ട ഡി ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ച് രാജകീയമായാണ് കിരീടസാധ്യതയേറെ കല്‍പ്പിക്കുന്ന അര്‍ജന്‍റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശം. ചിലിയെ 2 - 0 ന് തോല്‍പ്പിച്ചുകൊണ്ടായിരുന്നു അര്‍ജന്‍റീന കോപ്പയില്‍ കുതിപ്പ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ പനാമയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കീഴടക്കിയതോടെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. പനാമയ്ക്കെതിരെ പകരക്കാരനായി ഇറങ്ങി 16 മിനിറ്റിനുള്ളില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക് നേടുകയും ചെയ്തു.

കോപ്പ അമേരിക്ക ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന നാളെ വെനിസ്വേലയെ നേരിടും

കോപ്പയുടെ പ്രാഥമിക റൗണ്ടില്‍ പത്തു ഗോള്‍ നേട്ടമെന്ന റെക്കാഡോടെ അപരാജിതരായി എത്തിയ അര്‍ജന്‍റീന നാളെ ക്വാര്‍ട്ടറില്‍ വെനിസ്വേലയെ നേരിടും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.30നാണ് മത്സരം. ആദ്യ റൗണ്ടിലെ എല്ലാ മത്സരവും ജയിച്ച് ഡി ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായാണ് അര്‍ജന്‍റീനയുടെ വരവെങ്കില്‍ സി ഗ്രൂപ്പിലെ രണ്ടാം സ്ഥാനവുമായാണ് വെനിസ്വേലയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.

ചിലിയും പനാമയും ബൊളീവിയയും ഉള്‍പ്പെട്ട ഡി ഗ്രൂപ്പിലെ എല്ലാ മത്സരവും ജയിച്ച് രാജകീയമായാണ് കിരീടസാധ്യതയേറെ കല്‍പ്പിക്കുന്ന അര്‍ജന്‍റീനയുടെ ക്വാര്‍ട്ടര്‍ പ്രവേശം. ചിലിയെ 2 - 0 ന് തോല്‍പ്പിച്ചുകൊണ്ടായിരുന്നു അര്‍ജന്‍റീന കോപ്പയില്‍ കുതിപ്പ് തുടങ്ങിയത്. രണ്ടാം മത്സരത്തില്‍ പനാമയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കീഴടക്കിയതോടെ ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. പനാമയ്ക്കെതിരെ പകരക്കാരനായി ഇറങ്ങി 16 മിനിറ്റിനുള്ളില്‍ സൂപ്പര്‍ താരം ലയണല്‍ മെസി ഹാട്രിക് നേടുകയും ചെയ്തു. പരിക്കിന്‍റെ പിടിയില്‍പ്പെട്ട് ആദ്യമത്സരം നഷ്ടപ്പെട്ട മെസി, ശേഷിക്കുള്ള മത്സരങ്ങളില്‍ മങ്ങുമോയെന്ന ആശങ്കയ്ക്കിടെയാണ് ഹാട്രിക്കോടെ തിരിച്ചുവരവ് നടത്തിയത്. മൂന്നാം മത്സരത്തില്‍ ബൊളീവിയക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ജയിച്ചതോടെ ഒമ്പതു പോയിന്‍റോടെ ക്വാര്‍ട്ടറിലേക്ക്.


ശക്തിയില്‍ തുല്യരായ മെക്സിക്കോ, ഉറുഗ്വെ, ജമൈക്ക എന്നീ ടീമുകള്‍ ഉള്‍പ്പെട്ട സി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് വെനിസ്വേല. ആദ്യ മത്സരത്തില്‍ ജമൈക്കയോട് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചു. രണ്ടാം മത്സരത്തില്‍ ഉറുഗ്വെയോടും 1 - 0 എന്ന നിലയിലായിരുന്നു ജയം. മെക്സിക്കോയ്ക്ക് എതിരെയുള്ള മൂന്നാം മത്സരത്തില്‍ 1 - 1 എന്ന ഗോള്‍ക്രമത്തില്‍ സമനിലയും പിടിച്ച് ക്വാര്‍ട്ടറിലെത്തിയ വെനിസ്വേലയയ്ക്ക് ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരായ മെസിയുടെ അര്‍ജന്‍റീനയ്ക്കെതിരെ എന്തു ചെയ്യാനാകും എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Read More >>