ടാങ്കര്‍ ക്രമക്കേടിന്റെ പേരില്‍ കേസെടുത്തതില്‍ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍

ഞാന്‍ രാഹുല്‍ ഗാന്ധിയയും സോണിയയും റോബര്‍ട്ട് വദ്രയുമൊന്നുമല്ല. എന്നെ അവരെപ്പോലെ കണ്ട് പേടിപ്പിക്കരുത്. തെറ്റുകണ്ടാല്‍ പ്രതികരിക്കുമെന്ന് മാത്രമല്ല ഞാന്‍ ആര്‍ക്കും മുന്നിലും മുട്ടും വളയ്ക്കില്ല. മരണത്തെ വരിച്ചാലും താന്‍ ആരില്‍ നിന്നും കൈക്കൂലിയും വാങ്ങില്ല - കെജ്‌രിവാള്‍ പറഞ്ഞു.

ടാങ്കര്‍ ക്രമക്കേടിന്റെ പേരില്‍ കേസെടുത്തതില്‍ നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് അരവിന്ദ് കെജ്രിവാള്‍

400 കോടിയുടെ ടാങ്കര്‍ ക്രമക്കേടില്‍ കേസെടുത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തന്റെ പേര് കേസില്‍ പ്രധാനമന്ത്രി വലിച്ചിഴച്ചത് മനഃപൂര്‍വമാണെന്നും എന്നാല്‍ ഇതുകണ്ട് പേടിക്കുന്നവനല്ല താനെന്നും കെജ്‌രിവാള്‍ പറഞ്ഞു.

ഞാന്‍ രാഹുല്‍ ഗാന്ധിയയും സോണിയയും റോബര്‍ട്ട് വദ്രയുമൊന്നുമല്ല. എന്നെ അവരെപ്പോലെ കണ്ട് പേടിപ്പിക്കരുത്. തെറ്റുകണ്ടാല്‍ പ്രതികരിക്കുമെന്ന് മാത്രമല്ല ഞാന്‍ ആര്‍ക്കും മുന്നിലും മുട്ടും വളയ്ക്കില്ല. മരണത്തെ വരിച്ചാലും താന്‍ ആരില്‍ നിന്നും കൈക്കൂലിയും വാങ്ങില്ല - കെജ്‌രിവാള്‍ പറഞ്ഞു. താന്‍ തന്റെ ജോലി ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തെറ്റായ നയങ്ങള്‍ക്കെതിരെ ഒറ്റയ്ക്കാണെങ്കിലും താന്‍ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രത്തിന് വേണമെങ്കില്‍ റെയ്ഡുകള്‍ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

ടാങ്കര്‍ ക്രമക്കേടില്‍ കെജ്രിവാളിന് പുറമെ മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെയും കേസെടുത്തിട്ടുണ്ട്. ഡല്‍ഹി അഴിമതി വിരുദ്ധ ബ്രാഞ്ചാണ് ഇരു സര്‍ക്കാരുകള്‍ക്കുമെതിരെ കേസ് രജ്സ്റ്റര്‍ ചെയ്തത്.