പോര്‍ട്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത് 984 ബിരുദധാരികളും അഞ്ച് എംഫില്‍ ബിരുദക്കാരും

ഇന്ത്യയില്‍ തൊഴില്‍ ഇല്ലായ്മ രൂക്ഷ പ്രതിസന്ധികള്‍ സൃഷ്ട്ടിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണവുമായി മുംബൈയിലെ പോട്ടര്‍ ജോലിക്ക് വേണ്ടി അപേക്ഷിച്ചവരുടെ പട്ടിക.

പോര്‍ട്ടര്‍ തസ്തികയിലേക്ക് അപേക്ഷിച്ചത് 984 ബിരുദധാരികളും അഞ്ച് എംഫില്‍ ബിരുദക്കാരും

മുംബൈ: ഇന്ത്യയില്‍ തൊഴില്‍ ഇല്ലായ്മ രൂക്ഷ പ്രതിസന്ധികള്‍ സൃഷ്ട്ടിക്കുന്നുവെന്നതിന്റെ ഉത്തമ ഉദാഹരണവുമായി മുംബൈയിലെ പോട്ടര്‍ ജോലിക്ക് വേണ്ടി അപേക്ഷിച്ചവരുടെ പട്ടിക.

ആകെ 2,424 അപേക്ഷകള്‍ ലഭിച്ചതില്‍984 ബിരുദധാരികളും അഞ്ച് എംഎഫില്‍ ബിരുദക്കാരുമുണ്ട്. അഞ്ച് ഒഴിവുകള്‍ മാത്രമാണ് ഇവിടെയുള്ളത്എന്നതും ജോലിക്ക് വേണ്ട കുറഞ്ഞ യോഗ്യത നാലാം ക്ലാസാണ് എന്നതും ശ്രദ്ധേയമായ വസ്തുതകളാണ്. അപേക്ഷകരില്‍ 605 പേര്‍ പന്ത്രണ്ടാം ക്ലാസും 282 പേര്‍ പത്താംക്ലാസും പാസ്സായിട്ടുണ്ട്.മഹാരാഷ്ട്ര പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ സെക്രട്ടറി രാജേന്ദ്ര മന്‍ഗ്രുള്‍ക്കരാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.

ഓഗസ്റ്റിലാണ് ക്ലാസ് ഡി പോസ്റ്റിലേക്കുള്ള പരീക്ഷ നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പോര്‍ട്ടര്‍ തസ്തികയിലേക്ക് എംപിഎസ്‌സി അപേക്ഷ ക്ഷണിച്ചത്. 33 വയസ്സാണ് പ്രായപരിധി. ഉദ്യോഗാര്‍ത്ഥികളുടെ ഭാഷാവൈദഗ്ദ്ധ്യം, കണക്കിലെ മികവ് എന്നിവയാണ് എഴുത്തുപരീക്ഷയിലൂടെ പരിശോധിക്കപ്പെടുന്നത്.