ഐഫോണ്‍ 7-ന് ഇരട്ട പിന്‍ ക്യാമറകള്‍ ഉണ്ടാവില്ല

പൂര്‍ണ്ണത വരാത്ത സാങ്കേതികവിദ്യയാണ് എന്നു പറഞ്ഞ് ആപ്പിള്‍ ഇരട്ട ക്യാമറ ആശയത്തെ തള്ളിക്കളഞ്ഞിരിക്കുകയാണ്. അതേസമയം, സാംസങ് തങ്ങളുടെ മുന്തിയ മോഡലായ ഗ്യാലക്‌സി S8ല്‍ ഇരട്ട ക്യാമറകളെ കൊണ്ടുവരുന്നു

ഐഫോണ്‍ 7-ന് ഇരട്ട പിന്‍ ക്യാമറകള്‍ ഉണ്ടാവില്ല

ഐഫോണ്‍ 7ന്റെ പ്രധാന പ്രത്യേകതകളില്‍ ഒന്ന് ഇരട്ട പിന്‍ക്യാമറയുടെ സാന്നിധ്യമായിരിക്കും എന്നാണ് കേട്ടിരുന്നത്. എല്ലാ മോഡലുകളിലും ഉണ്ടായില്ലെങ്കിലും ഏറ്റവും കൂടിയ മോഡലില്‍ എങ്കിലും ഇതുണ്ടാകും എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വരുന്ന സെപ്റ്റംബറില്‍ പുറത്തിറക്കാന്‍ പോകുന്ന ഐഫോണ്‍ മോഡലുകളില്‍ ഇതു പ്രതീക്ഷിക്കേണ്ട എന്നു തന്നെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

പൂര്‍ണ്ണത വരാത്ത സാങ്കേതികവിദ്യയാണ് എന്നു പറഞ്ഞ് ആപ്പിള്‍ ഇരട്ട ക്യാമറ ആശയത്തെ  തള്ളിക്കളഞ്ഞിരിക്കുകയാണ്.  ആപ്പിള്‍ ക്യാമറാ സെന്‍സറുകള്‍ വാങ്ങുന്ന സോണി കമ്പനിക്ക് ആവശ്യമുള്ളത്ര എണ്ണം എത്തിച്ചുകൊടുക്കാന്‍ സാധിക്കാത്തതിനാലും ആകാം ഈ നീക്കം എന്നും സംസാരം ഉണ്ട്.

അതേസമയം, ആപ്പിളിന്റെ എതിരാളിയായ സാംസങ് ഈ അവസരത്തെ പരമാവധി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ്. 2017 ആദ്യം പുറത്തിറക്കാന്‍ പോകുന്ന തങ്ങളുടെ മുന്തിയ മോഡലായ ഗ്യാലക്‌സി S8ല്‍ ഇരട്ട ക്യാമറകളെ കൊണ്ടുവരും എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

Read More >>