അനുരാഗ കരിക്കിന്‍ വെള്ളം; ആദ്യഗാനം പുറത്തിറങ്ങി

നവീന്‍ ഭാസ്‌ക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു കോമഡി റൊമാന്‍റിക്ക് രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്.

അനുരാഗ കരിക്കിന്‍ വെള്ളം;  ആദ്യഗാനം പുറത്തിറങ്ങി

ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിന്‍റെ സഹോദരന്‍ റഹ്മാന്‍ ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത്  ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്,സന്തോഷ് ശിവന്‍,ഷാജി നടേശ്വന്‍,ആര്യ എന്നിവര്‍ ചേര്‍ന്നാണ്.

നവീന്‍ ഭാസ്‌ക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഒരു കോമഡി റൊമാന്‍റിക്ക് രൂപത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ആശാ ശരത്,സുദീപ് കോപ്പ,ശ്രീനാഥ് ഭാസി,സൗഭിന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://youtu.be/YLDuLtNSLAI