അണ്ണാ ഹസാരെയുടേ ജീവിതകഥ പറയുന്ന 'അണ്ണാ'യുടെ ഫസ്റ്റ് ലുക്ക് പുറത്ത്

മരണം വരെ രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുമെന്ന് ഇരുപത്തഞ്ചാം വയസ്സില്‍ത്തന്നെ തീരുമാനമെടുത്തിരുന്നുവെന്നും ഇപ്പോള്‍ 79-ആം വയസ്സിലും അത് തുടരുന്നുവെന്നും അണ്ണാ ഹസാരെ പറയുന്നു

അണ്ണാ ഹസാരെയുടേ ജീവിതകഥ പറയുന്ന

അണ്ണാ ഹസാരെയുടേ ജീവിതം പ്രമേയമാക്കി നിര്‍മ്മിക്കുന്ന 'അണ്ണാ' എന്ന ബോളിവുഡ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബുധനാഴ്ച നടന്ന ചടങ്ങില്‍ അണ്ണാ ഹസാരെ തന്നെയാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്.

മരണം വരെ രാജ്യസേവനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുമെന്ന് ഇരുപത്തഞ്ചാം വയസ്സില്‍ത്തന്നെ തീരുമാനമെടുത്തിരുന്നുവെന്നും ഇപ്പോള്‍ 79-ആം വയസ്സിലും അത് തുടരുന്നുവെന്നും അണ്ണാ ഹസാരെ ചടങ്ങില്‍ പറഞ്ഞു. അസംഭവ്യമായി ഒന്നും തന്നെയില്ലെന്നും  പ്രയത്നിച്ചാല്‍ എന്തും സാധ്യമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംവിധായകന്‍ ശശാങ്ക് ഉദാപുര്‍കര്‍ തന്നെയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കാജോളിന്‍റെ അനുജത്തി തനിഷാ മുഖര്‍ജിയാണ് പ്രധാന സ്ത്രീകഥാപാത്രം. ശരത് സക്‌സേന, ഗോവിന്ദ് നമേഡോ, കിഷോര്‍ കദം എന്നിവര്‍ മറ്റുവേഷങ്ങളിലെത്തും. റൈസ് പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ മഹേന്ദ്രജയിനാണ് 'അണ്ണാ' നിര്‍മ്മിക്കുന്നത്.