അഞ്ജു രാജിവെച്ചത് വളരെ നല്ല കാര്യമെന്ന് ഇപി ജയരാജന്‍

അപമാനം സഹിച്ച് തുടരാനാവില്ലെന്നും കൂടാതെ കൗണ്‍സിലിന്റെ പത്തുവര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും അഞ്ജു രാജി പ്രഖ്യാപിച്ച യോഗത്തില്‍ അറിയിച്ചു. അഞ്ജുവിനൊപ്പം കൗണ്‍സിലിലെ ഭരണസമിതി അംഗങ്ങളായ ടോംജോസഫ് അടക്കമുളള 13 പേരും രാജി വെച്ചു.

അഞ്ജു രാജിവെച്ചത് വളരെ നല്ല കാര്യമെന്ന് ഇപി ജയരാജന്‍

ലോക അത്ലറ്റിക്സ് മെഡല്‍ ജേതാവ് അഞ്ജു ബോബി ജോര്‍ജ് സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജിവെച്ച കാര്യം തന്നെ അറിയിച്ചിട്ടില്ലെന്ന് കായികവകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. അവരെ പുറത്താക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. രാജി നല്ല തീരുമാനം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അഞ്ജുവിന് കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ ചുമതലകള്‍ നല്‍കുമോ എന്ന കാര്യം തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാജിവെക്കുന്ന കാര്യം അഞ്ജു തന്നെ അറിയിച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. അഞ്ജുവിനെ പുകച്ച് പുറത്ത് ചാടിക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. പുതിയ കായിക മന്ത്രിയായി ചുമതലയേറ്റ ഇ.പി ജയരാജനെ കാണാന്‍ എത്തിയ അഞ്ജുബോബി ജോര്‍ജിനോട് സ്പോര്‍ട്സ് കൗണ്‍സിലില്‍ എല്ലാവരും അഴിമതിക്കാരും പാര്‍ട്ടിവിരുദ്ധരുമാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നാണ് ആരോപണം.

Read More >>