അ‍ഞ്ജു ബോബി ജോർജ് രാജിവച്ചേക്കും

സ്പോർട്സ് കൗൺസിൽ പങ്കെടുക്കാൻ അഞ്ജു തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. യോഗശേഷം ഉച്ചയ്ക്കു 2.30ന് അഞ്ജു വാർത്താസമ്മേളനം നടത്തും.

അ‍ഞ്ജു ബോബി ജോർജ് രാജിവച്ചേക്കും

തിരുവനന്തപുരം∙ ഇന്നു നടക്കുന്ന സ്പോർട്സ് കൗൺസിൽ യോഗത്തില്‍ അ‍ഞ്ജു ബോബി ജോർജ്അധ്യക്ഷ സ്ഥാനം രാജിവച്ചേക്കും.ടോം ജോസ് അടക്കമുള്ളവരും രാജി വയ്ക്കുമെന്നാണ് സൂച്ചന.

സ്പോർട്സ് കൗൺസിൽ പങ്കെടുക്കാൻ അഞ്ജു തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. യോഗശേഷം ഉച്ചയ്ക്കു 2.30ന് അഞ്ജു വാർത്താസമ്മേളനം നടത്തും.

കായികമന്ത്രി ഇപി ജയരാജൻ തന്നോട് മോശമായി പെരുമാറിയെന്ന് അഞ്ജു ബോബി ജോർജ് ആരോപിച്ചിരുന്നു. അഞ്ജു അടക്കം സ്പോർട്്സ് കൗൺസിലിൽ മുഴുവൻ അഴിമതിക്കാരും പാർട്ടി വിരുദ്ധരുമാണെന്ന് ആരോപിച്ചു തട്ടിക്കയറിയ കായിക മന്ത്രി, എല്ലാവരും കാത്തിരുന്നു കണ്ടോ എന്ന ഭീഷണിയും മുഴക്കിയെന്നായിരുന്നു ആരോപണം. ഇതിനുപിന്നാലെ താൻ അത്തരത്തിലൊന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി  പറഞ്ഞിരുന്നു.

ആരോപണ കൊടുങ്കാറ്റ് അടങ്ങിയപ്പോൾ സംസ്ഥാന സ്പോർട്സ് കൗൺസിൽ പുനഃസംഘടിപ്പിക്കാൻ അണിയറയിൽ നീക്കം തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. ഈ മാസം 29നകം കൗൺസിൽ അഡ്മിനിസ്ട്രേറ്റീവ് ബോർഡിൽ പുതിയ അംഗങ്ങളെ നിയമിക്കാനാണ് സർക്കാർ തീരുമാനം.

Read More >>