അനില്‍ കുംബ്ലേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനം. വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് പരിശീലകന്‍ എന്ന നിലയില്‍ അനില്‍ കുംബ്ലേയുടെ ആദ്യ മത്സരം.

അനില്‍ കുംബ്ലേ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി അനില്‍ കുംബ്ലേയെ തിരഞ്ഞെടുത്തു. ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറാണ് തീരുമാനം അറിയിച്ചത്. ഒരു വര്‍ഷത്തേക്കാണ് നിയമനം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന സമിതിയുടേതാണ് തീരുമാനം. വെസ്റ്റ് ഇന്‍ഡീസ് പര്യടനമാണ് പരിശീലകന്‍ എന്ന നിലയില്‍ അനില്‍ കുംബ്ലേയുടെ ആദ്യ മത്സരം.

മാധ്യമങ്ങളടക്കമുള്ളവരില്‍ നിന്നും അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് കുംബ്ലേയെ പരിശീലകനായി തിരഞ്ഞെടുത്തതെന്ന് അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

നിലവില്‍ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാനാണ് കുംബ്ലേ. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെയും മുംബൈ ഇന്ത്യന്‍സിന്റെയും ഉപദേശകനായിരുന്നു.

57 പേരാണ് പരിശീലക സ്ഥാനത്തിനായി അപേക്ഷിച്ചത്. ഇതില്‍ 21 പേരുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമാണ് കുംബ്ലേയെ തിരഞ്ഞെടുത്തത്. 6.4 കോടിയാണ് ഇന്ത്യന്‍ പരിശീലകന്റെ ഒരുവര്‍ഷത്തെ പ്രതിഫലം.

അതേസമയം, ബാറ്റിങ്, ബോളിങ് പരിശീലകരെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ബിസിസിഐ അറിയിച്ചു. ബാറ്റിംഗ്, ബോളിംഗ് പരിശീലകരെ തീരുമാനിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.

Read More >>