തൃശൂരിലെ കോണ്‍ഗ്രസ് തോല്‍വിക്ക് കാരണം സിഎന്‍ ബാലകൃഷ്ണന്‍; രൂക്ഷവിമര്‍ശനവുമായി തൃശൂരിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് കാരണം സി എന്‍ ബാലകൃഷ്ണന്‍ ആണെന്നും തെരഞ്ഞെടുപ്പ് ദിവസം പോലും സി എന്‍ ബാലകൃഷ്ണന്‍ ഇടത് അനുകൂലമായി പരസ്യ പ്രസ്താവന നടത്തി കൊണ്‍ഗ്രസിനെ തോല്‍പ്പിക്കുകയായിരുന്നുവെന്നും അനില്‍ അഭിപ്രായപ്പെട്ടു.

തൃശൂരിലെ കോണ്‍ഗ്രസ് തോല്‍വിക്ക് കാരണം സിഎന്‍ ബാലകൃഷ്ണന്‍; രൂക്ഷവിമര്‍ശനവുമായി തൃശൂരിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി എന്‍ ബാലകൃഷ്ണന് എതിരെ കൊണ്‍ഗ്രസില്‍ പൊട്ടിത്തെറി. തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ഏക എംഎല്‍എയായ വടക്കാഞ്ചേരി എം എല്‍ എ അനില്‍ അക്കരെയാണ് സിഎന്‍ ബാലകൃഷ്ണനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിക്ക് കാരണം സി എന്‍ ബാലകൃഷ്ണന്‍ ആണെന്നും തെരഞ്ഞെടുപ്പ് ദിവസം പോലും സി എന്‍ ബാലകൃഷ്ണന്‍ ഇടത് അനുകൂലമായി പരസ്യ പ്രസ്താവന നടത്തി കൊണ്‍ഗ്രസിനെ തോല്‍പ്പിക്കുകയായിരുന്നുവെന്നും അനില്‍ അഭിപ്രായപ്പെട്ടു.

വടക്കാഞ്ചേരിയില്‍ തന്നെ പരാജയപ്പെടുത്താന്‍ സി എന്‍ ശ്രമിച്ചെന്നും അനില്‍ അക്കരെ ആരോപിച്ചു. പാര്‍ട്ടി ആസ്തികള്‍ സ്വകാര്യ ട്രസ്റ്റുകളാക്കി സി എന്‍ കൈവശം വെച്ചിരിക്കുകയാണെന്നും അനില്‍ അക്കരെ പറഞ്ഞു. തൃശൂരിലെ തോല്‍വി പഠിക്കാന്‍ കെ പി സി സി നിയോഗിച്ച ഉപസമിതിക്ക് മുമ്പാകെയാണ് അനില്‍ അക്കരെ സി എന്‍ ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ചത്.

തൃശ്ശൂര്‍ ജില്ലയില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കാന്‍ കഴിഞ്ഞ ഏക സീറ്റാണ് വടക്കാഞ്ചേരി. കഴിഞ്ഞ വര്‍ഷം സി എന്‍ ബാലകൃഷ്ണന്‍ ആറായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലത്തില്‍ അനില്‍ അക്കരെ 43 വോട്ടുകള്‍ക്കാണ് ഇവിടെനിന്നും വിജയിച്ചത്.