അനീഷ് അന്‍വര്‍ ചിത്രത്തില്‍ നായകനാവാന്‍ ഫര്‍ഹാന്‍ ഫാസില്‍

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ഫര്‍ഹാന്‍ ഫാസില്‍ വീണ്ടും നായകനായി വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു.

അനീഷ് അന്‍വര്‍ ചിത്രത്തില്‍ നായകനാവാന്‍ ഫര്‍ഹാന്‍ ഫാസില്‍

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ മലയാള സിനിമയില്‍ അരങ്ങേറിയ ഫര്‍ഹാന്‍ ഫാസില്‍ വീണ്ടും നായകനായി വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തുന്നു.ചിത്രം ശ്രദ്ധിക്കപ്പെട്ടെങ്കിലും പിന്നീട് ഫര്‍ഹാന്‍ സിനിമയില്‍ സജീവമായിരുന്നില്ല. ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഫര്‍ഹാന്‍ അനീഷ് അന്‍വറിന്റെ പുതിയ സിനിമയിലാണ് നായകനാകുന്നത്.

മുല്ലമൊട്ടും മുന്തിരിച്ചാറും, കുമ്പസാരം, സക്കറിയായുടെ ഗര്‍ഭിണികള്‍ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായിരുന്നു  അനീഷ് അന്‍വര്‍.ചിത്രത്തില്‍ മധുവും ഷീലയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നായികയേയും മറ്റു താരങ്ങളേയും തീരുമാനിച്ചിട്ടില്ല.