ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

പെരുമ്പാവൂര്‍ ജിഷാ കേസ് പ്രതി അമിര്‍ ഉള്‍ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ജിഷ വധക്കേസ്: അമീറുള്‍ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൊച്ചി: പെരുമ്പാവൂര്‍ ജിഷാ കേസ് പ്രതി അമിര്‍ ഉള്‍ ഇസ്ലാമിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ഉച്ചയോടെ പെരുമ്പാവൂര്‍ കോടതിയില്‍  ഹാജരാക്കുന്ന അമീറിനെ റിമാന്‍ഡ് ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെടും. നുണ പരിശോധനക്ക് പ്രതിയെ വിധേയനാക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് അടുത്ത് ദിവസം വീണ്ടും കോടതിയെ സമീപിക്കാനണ് പൊലീസിന്റെ നീക്കം.

നേരത്തെ, അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ വിശദമായി ചോദ്യം ചെയ്‌തിരുന്നു. പക്ഷെ ഇടയ്‌ക്കിടെ മൊഴി മാറ്റി പറഞ്ഞു അമിര്‍ അന്വേഷണം വഴി തെറ്റിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു.കസ്റ്റഡി സമയത്ത് ജിഷയുടെ അമ്മയെയും സഹോദരിയെയും പ്രതിയെ കണ്ടു. സംഭവശേഷം അമീറുള്‍ രക്ഷപ്പെട്ട ഓട്ടോയുടെ ഡ്രൈവര്‍ അമീറുളിനെ തിരിച്ചറഞ്ഞിരുന്നു. കസ്റ്റഡിയില്‍വെച്ച് രണ്ടാമത് നടത്തിയ ഡിഎന്‍എ പരിശോധനയിലും അനുകൂലമായ ഫലം ലഭിച്ചു. ഏറ്റവും ഒടുവിലായി  ഇന്നലെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് അമീറിനെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.

.

Read More >>