താടിയെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കു ശേഷം അമേരിക്കന്‍ യുവതിക്ക് ബ്രിട്ടീഷ്‌ ഉച്ചാരണം, അപൂര്‍വ്വ രോഗമെന്ന് വൈദ്യശാസ്ത്രം

താടിയെല്ലിന്നു ഒരു ചെറിയ ശസ്ത്രക്രിയ കഴിഞ്ഞു, തനിക്ക് പോലും മനസിലാവാത്ത ഉച്ചാരണത്തില്‍ സംസാരിക്കേണ്ടി വരുന്നു ലിസി അലാമിയക്ക്. ഉച്ചാരണത്തില്‍ മാറ്റം വരുന്ന അപൂര്‍വ്വം രോഗമായ ഫോറിന്‍ അക്സെസ് സിന്‍ഡ്രോമാണ് അലാമിയയ്ക്ക് എന്ന് വൈദ്യശാസ്ത്രം

താടിയെല്ലിന്‍റെ ശസ്ത്രക്രിയയ്ക്കു ശേഷം അമേരിക്കന്‍ യുവതിക്ക് ബ്രിട്ടീഷ്‌ ഉച്ചാരണം, അപൂര്‍വ്വ രോഗമെന്ന് വൈദ്യശാസ്ത്രം

കഴിഞ്ഞ വര്ഷം ഡിസംബറില്‍ അമേരിക്കയിലെ ടെക്സാസ് സ്വദേശിനി ലിസാ അലാമിയക്ക്‌ താടിയെല്ലില്‍ ഒരു ശസ്ത്രക്രിയ നടത്തേണ്ടി വന്നു. പല്ലുകള്‍ തമ്മിലുള്ള അകലം ക്രമീകരികുന്നതിനു വേണ്ടി ആയിരുന്നു അത്. ശസ്ത്രക്രിയ വിജയകരമായി അവസാനിച്ചു , പക്ഷെ അതിന്നു ശേഷം അലാമിയ സംസാരിച്ചത് അത് വരെ സംസാരിച്ചത് പോലെ ആയിരുന്നില്ലെന്നു മാത്രം. അമേരിക്കന്‍ ശൈലിയിലുള്ള ഇംഗ്ലീഷ് ആയിരുന്നില്ല പിന്നീട് അലാമിയയുടെ നാവിന്നു വഴങ്ങിയത്. ഒരിക്കല്‍ പോലും താന്‍ സംസാരിക്കാന്‍ ശ്രമിച്ചിട്ടില്ലാത്തതും, തനിക്ക് ശസ്ത്രക്രിയക്ക് മുന്‍പ് വഴങ്ങാത്തതുമായ ബ്രിട്ടീഷ്‌ ഉച്ചാരണമാണ് പിന്നീട് ഈ 33 കാരി സംസാരിച്ചു വരുന്നത്.


ഇതെങ്ങനെ സംഭവിച്ചു എന്ന് അറിയില്ലെന്ന് അലാമിയ പറയുന്നു. താന്‍ ഒരിക്കലും ബ്രിട്ടനില്‍ സന്ദര്‍ശനം നടത്തിയിട്ടു പോലും ഉണ്ടായിരുന്നില്ല. തന്നെയുമല്ല, ഇപ്പോള്‍ താന്‍ പറയുന്ന ഭാഷ തനിക്ക് എവിടെ നിന്ന് വശമായി എന്നും അലാമിയ അതിശയിക്കുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ ആദ്യ മാസങ്ങളില്‍ ഇത് സ്വാഭാവിക അസ്വസ്ഥതയായിരിക്കുമെന്നു കരുതി അലാമിയയും കുടുംബവും ആശ്വസിച്ചിരുന്നു. എന്നാല്‍, 6 മാസങ്ങള്‍ക്കിപ്പുറവും ഉച്ചാരണത്തിനു മാറ്റം വരാതിരുന്നപ്പോളാണ് ഇതിലെ അസ്വാഭാവികത കുടുംബം തിരിച്ചറിഞ്ഞത്.

അത്യപൂര്‍‍വവും കൌതുകരവുമായ ഒരു അവസ്ഥയാണിത് എന്ന് അലാമിയയെ ചികിത്സിക്കുന്ന ന്യുറോളജിസ്റ്റ് ടോബി യാല്തോ പ്രതികരിച്ചു. ഫോറിന്‍ അക്സെസ് സിന്‍ഡ്രോം എന്ന അപൂര്‍വ്വ അവസ്ഥയാണിത്. സാധാരണയായി തലച്ചോറിനുണ്ടാകുന്ന ക്ഷതമോ, പക്ഷവാതാമോ രോഗിക്ക് ഉണ്ടാകുമ്പോള്‍ ആണ് ഇത്തരം ഒരു അവസ്ഥ അനുഭവപ്പെടുക. എന്നാല്‍, അലാമിയയുടെ കാര്യത്തില്‍ ഇത് രണ്ടും നടന്നിട്ടല്ല. ഇത് അത്യപൂര്‍വമായ ഒരു ശാരീരികാവസ്ഥയാണ്. ഇത് ശരിക്കും ഒരു അതിശയമായി നില നില്‍ക്കുന്നു.

1907ല്‍ ഫ്രഞ്ച് ന്യുറോളജിസ്റ്റായ പിയര്‍ മാരിയാണ് ഉച്ചാരണത്തിലെ ഈ വ്യത്യാസത്തെ കുറിച്ചു ആദ്യമാലോകത്തോട്‌ വിവരിക്കുന്നത്. അതിന്നു ശേഷം 100 കേസുകള്‍ മാത്രമാണ് നാളിതു വരെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. ഈ പ്രയാസം അനുഭവിക്കുന്നവര്‍ ശരിയായ ചികിത്സ തേടാത്തതും ഒരു കാരണമാകാം. ഫോറിന്‍ അക്സെസ് സിന്‍ഡ്രോം അനുഭവിക്കുന്ന രോഗികള്‍ രോഗാവസ്ഥയില്‍ വിദേശ ഉച്ചാരണ രീതിയിലായിരിക്കും സംസാരിക്കുക.

ബന്ധുക്കളുടെയും സുഹൃത്തുകളുടെയും ഇടയില്‍ ഒറ്റപ്പെട്ടു പോയ അവസ്ഥയിലാണ് അലാമിയ ഇന്ന്.

അവര്‍ സംസാരിക്കുന്നത് എനിക്ക് മനസിലാകും..ഞാന്‍ പറയാന്‍ ശ്രമിക്കുന്നതും അത് പോലെയാണ്. പക്ഷെ, എനിക്ക് പോലും അപരിചിതമായ ഒരു ശബ്ദമാണ് എന്റെ നാവില്‍ നിന്ന് വരുന്നത്. മക്കള്‍ക്ക്‌ എന്‍റെ ഉച്ചാരണം തമാശയ്ക്ക് ഉള്ള വക നല്‍കുന്നു..എങ്കിലും വളരെ സങ്കടം തോന്നും..അവരോടു മനസിലുള്ളത് അത് പോലെ പറയാന്‍ എനിക്ക് കഴിയുന്നില്ലെലോ..
അലാമിയക്ക്‌ തന്റെ പഴയ ഉച്ചാരണ ശൈലി കാലക്രമേണ തിരിച്ചു കിട്ടുമെന്ന് ഡോക്ടര്‍ ആശ്വസിപ്പിക്കുന്നെങ്കിലും, പൊടുന്നനവേ മറ്റൊരു ജീവിതതിലെത്തിയ ബുദ്ധിമുട്ടിലാണ് താന്‍ എന്ന് അലാമിയ പറയുന്നു...ഞാന്‍ പറയുന്നത്, എനിക്ക് തന്നെ  മനസിലാകുന്നില്ല..പിന്നെ മറ്റുള്ളവര്‍ക്ക് എങ്ങനെ?..

Read More >>