ആമസോണില്‍ ഫോണ്‍ ഓഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് ഇഷ്ടിക

ചില സ്ഥാപനങ്ങള്‍ നടത്തിയ സര്‍വേകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ വിശ്വാസ യോഗ്യം എന്ന് വിലയിരുത്തുന്ന ഓണ്‍ലൈന്‍ സൈറ്റ് ആമസോണാണെന്നും അതേതുടര്‍ന്ന് 3 മില്ല്യന്‍ അധികം നിക്ഷേപം ഇന്ത്യയില്‍ നടത്താന്‍ കമ്പനി തീരുമാനിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

ആമസോണില്‍ ഫോണ്‍ ഓഡര്‍ ചെയ്തപ്പോള്‍ ലഭിച്ചത് ഇഷ്ടിക

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഷോപ്പിംഗ് ചെയ്യുന്നവര്‍ക്ക് ഓഡര്‍ ചെയ്ത വസ്തുക്കള്‍ക്ക് പകരം മറ്റുപലതും എത്തുന്നത് ഒരു സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ നിന്ന് അങ്ങനെ ഒരു അനുഭവം റിപ്പോര്‍ട്ട് ചെയ്യുന്നത് ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്.

സാംസങ്ങ് ഗ്യാലക്സി എ5 ഓഡര്‍ ചെയ്ത ടെക്നോപാര്‍ക്ക് ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി പ്രവീണിന് കിട്ടിയത് രണ്ടു കല്ല്‌.കഴിഞ്ഞ ജൂണ്‍ 4നാണ് 16,500-ഓളം വിലയുള്ള സാങ്ങ് ഗ്യാലക്സി എ5 പ്രവീണ്‍ ഓഡര്‍ ചെയ്യുന്നത്. ഓഡര്‍ പ്ലേസ് ചെയ്തത് മുതല്‍ ഡെലിവറി സമയം വരെ കൃത്യമായി ആമസോണില്‍ നിന്നും സന്ദേശങ്ങളും ലഭിച്ചിരുന്നു.


ബുധനാഴ്ചയോടെയാണ് ഫോണ്‍ ഡെലിവറി ചെയ്തത്. എന്നാല്‍ ആമസോണിന്‍റെ കവര്‍ പൊളിച്ച് അതിലുള്ള ഗ്യാലക്സി ഫോണിന്‍റെ കവര്‍ പൊളിച്ച പ്രവീണിന് ലഭിച്ചത് 2 ഇഷ്ടിക കല്ലുകള്‍. ഒപ്പം ചാര്‍ജറും. കൃത്യമായി സീല്‍ ചെയ്ത രീതിയിലായിരിന്നു സാംസങ്ങ് ഫോണ്‍ ബോക്സ് എന്ന് പ്രവീണ്‍ പറയുന്നു.ഇത് കസ്റ്റമര്‍ കെയറിനെ അറിയിച്ചപ്പോള്‍ പരിഹാരം കാണാം എന്നറിയിച്ചെന്നും  എന്നാല്‍ തുടര്‍ന്ന് ഒരു പ്രiതികരണവും അവരില്‍ നിന്നും ലഭിച്ചില്ലെന്നും പ്രവീണ്‍ വ്യക്തമാക്കി.

ചില സ്ഥാപനങ്ങള്‍ നടത്തിയ സര്‍വേകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ വിശ്വാസ യോഗ്യം എന്ന് വിലയിരുത്തുന്ന ഓണ്‍ലൈന്‍ സൈറ്റ് ആമസോണാണെന്നും  അതേതുടര്‍ന്ന് 3 മില്ല്യന്‍ അധികം നിക്ഷേപം ഇന്ത്യയില്‍ നടത്താന്‍ കമ്പനി തീരുമാനിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Read More >>