ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങി ആമസോണ്‍; ചര്‍ച്ചകള്‍ വിജയകരമെന്ന് മോഡി

നേരത്തെ ഇന്ത്യയില്‍ നിക്ഷേപിച്ച 2 ബില്ല്യണ്‍ ഡോളറെ കൂടാതെയാണ് ആമസോണ്‍ ഇപ്പോള്‍ 3 ബില്ല്യണ്‍ കൂടി ഇവിടെ നിക്ഷേപിക്കുന്നത്.

ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കാനൊരുങ്ങി ആമസോണ്‍; ചര്‍ച്ചകള്‍ വിജയകരമെന്ന് മോഡി

വാഷിംഗ്‌ടണ്‍: ഇന്ത്യയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപിക്കാനൊരുങ്ങി ഓണ്‍ലൈന്‍ റീ-ടെയില്‍ കമ്പനിയായ  ആമസോണ്‍.ഇന്ത്യയില്‍ കമ്പനി 3 ബില്ല്യണ്‍ ഡോളര്‍ കൂടി അധികം നിക്ഷേപിക്കാന്‍ തീരുമാനിച്ച കാര്യം കമ്പനി സ്ഥാപകനും സിഇഒയുമായ ജെഫ് ബിസോസാണ് മാധ്യമങ്ങളെ അറിയിച്ചത്.

US India Business Council’s Global Leadership Awards വേദിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടന്ന കൂടി കാഴ്ചയുടെയുടെ അടിസ്ഥാനത്തിലാണ് ആമസോണ്‍ ഇന്ത്യയിലെ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ ഇതുവരെ 45,000 ത്തില്‍ അധികം ആളുകള്‍ക്ക് ജോലി കൊടുക്കാന്‍ സാധിച്ചത് അഭിമാനകരമായ നേട്ടമാണ് എന്ന് പറഞ്ഞ ബിസോസ് ഇന്ത്യയില്‍ കൂടുതല്‍ ബിസിനസ്സ് സാധ്യതകള്‍ തങ്ങള്‍ കാണുന്നുണ്ട് എന്നും കൂട്ടിചേര്‍ത്തു.

നേരത്തെ ഇന്ത്യയില്‍ നിക്ഷേപിച്ച 2 ബില്ല്യണ്‍ ഡോളറെ കൂടാതെയാണ് ആമസോണ്‍ ഇപ്പോള്‍ 3 ബില്ല്യണ്‍ കൂടി ഇവിടെ നിക്ഷേപിക്കുന്നത്. ചില സ്ഥാപനങ്ങള്‍ നടത്തിയ സര്‍വേകള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ വിശ്വാസ യോഗ്യം എന്ന് വിലയിരുത്തുന്ന ഓണ്‍ലൈന്‍ സൈറ്റ് ആമസോണാണ്.

Read More >>