ആലുവ കോടതി കെട്ടിടത്തിനുള്ളില്‍വെച്ച് താല്‍ക്കാലിക ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച ജീവനക്കാരനായ പ്രതിയുടെ അറസ്റ്റ് ഒടുവില്‍ സ്ഥിരീകരിച്ചു

ആലുവ കോടതിയില്‍ ഏപ്രില്‍ 25നും മേയ് 26നും ഇടയിലാണ് കേസിനാസ്പദമായ പീഡനങ്ങള്‍ നടന്നത്. ആറു മാസത്തെ താല്‍ക്കാലിക ഒഴിവില്‍ ആലുവ കോടതിയില്‍ ജോലിക്കെത്തിയ യുവതിയെ ഫയലുകള്‍ അടക്കിവയ്ക്കാനാണെന്ന വ്യാജേന മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സ്ഥലത്ത് മറ്റു ജീവനക്കാര്‍ എത്തും മുന്‍പായിരുന്നു ഇത്.

ആലുവ കോടതി കെട്ടിടത്തിനുള്ളില്‍വെച്ച് താല്‍ക്കാലിക ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച ജീവനക്കാരനായ പ്രതിയുടെ അറസ്റ്റ് ഒടുവില്‍ സ്ഥിരീകരിച്ചു

ആലുവ കോടതി കെട്ടിടത്തിനുള്ളിലെ ലൈംഗീക പീഡനക്കേസിലെ പ്രതിയുടെ അറസ്റ്റ് ഒടുവില്‍ അധികൃതര്‍ സ്ഥിരീകരിച്ചു. ആലുവ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നിലെ താല്‍ക്കാലിക ജീവനക്കാരിയെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ ഇതേ കോടതിയിലെ ബെഞ്ച് ക്ലര്‍ക്ക് കാലടി പൊയ്ക്കര അച്ചാണ്ടി വീട്ടില്‍ മാര്‍ട്ടിനാണ് (46) അറസ്റ്റിലായത്. പരാതി പ്രകാരം മൂന്നു ദിവസമായി ആലുവ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ടായിരുന്ന പ്രതി വിശദമായ ചോദ്യം ചെയ്യലുകള്‍ക്കൊടുവിൽ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ആലുവ കോടതിയില്‍ ഏപ്രില്‍ 25നും മേയ് 26നും ഇടയിലാണ് കേസിനാസ്പദമായ പീഡനങ്ങള്‍ നടന്നത്. ആറു മാസത്തെ താല്‍ക്കാലിക ഒഴിവില്‍ ആലുവ കോടതിയില്‍ ജോലിക്കെത്തിയ യുവതിയെ ഫയലുകള്‍ അടക്കിവയ്ക്കാനാണെന്ന വ്യാജേന മുറിയില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. സ്ഥലത്ത് മറ്റു ജീവനക്കാര്‍ എത്തും മുന്‍പായിരുന്നു ഇത്.

ഒടുവില്‍ പീഡനം സഹിക്കാന്‍ കഴിയാതെ ജോലി ഉപേക്ഷിച്ച യുവതി ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. യുവതിക്ക് ചികിത്സയുടെ ഭാഗമായി നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തറിയുന്നത്. ഇതിനെ തുടര്‍ന്ന് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആലുവ ഈസ്റ്റ് പോലീസ് പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ പ്രതിയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൂന്നു ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് യുവതിയെ ചികിത്സിച്ച ഡോക്ടറുടെയടക്കമുള്ളവരുടെ മൊഴികള്‍ പോലീസ് മശഖരിക്കുകയായിരുന്നു. മൊഴികളും മറ്റു തെളിവുകളും ശേഖരിച്ച ശേഷമാണ് ആലുവ സിഐ ടി.ബി വിജയന്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവം നടന്നത് ആലുവയിലെ കോടതി സമുച്ചയത്തിലായതിനാല്‍ കേസിന്റെ തുടര്‍ നടപടികള്‍ അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലേയ്ക്ക് മാറ്റി. പീഡനത്തിനിരയായ യുവതിയുടെ മൊഴി രണ്ടാം നമ്പര്‍ കോടതിയിലെ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.