തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എഐടിയുസി പിരിച്ചത് 40 ലക്ഷം; 16 ലക്ഷത്തിന് കണക്കില്ല

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ എ.ഐ.ടി.യു.സി നടത്തിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ മത്സരിച്ച നിയേജക മണ്ഡലങ്ങളില്‍ വലിയ ഉത്തരവാദിത്വമാണ് എ.ഐ.ടി.യു.സി വഹിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലാളികളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവെന്ന് വിശദീകരിച്ച ശേഷമാണ് തൊഴിലാളികളില്‍ നിന്നും പണം പിരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് എഐടിയുസി പിരിച്ചത് 40 ലക്ഷം; 16 ലക്ഷത്തിന് കണക്കില്ല

തിരുവനന്തപുരം: തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനു വേണ്ടി രൂപം കൊണ്ട തൊഴിലാളി സംഘടന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തൊഴിലാളികളെ ഞെക്കിപ്പിഴിഞ്ഞുണ്ടാക്കിയത് 40 ലക്ഷം രൂപ. സി.പി.ഐയുടെ തൊഴിലാളി സംഘടനയായ എ.ഐ.ടി.യു.സിയാണ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് തുക സ്വരൂപിക്കുന്നതിനായി അതിലെ അംഗങ്ങളായ തൊഴിലാളികളില്‍ നിന്നും വന്‍പിരിവ് നടത്തിയത്. എന്നാല്‍ ഇതില്‍ 24 ലക്ഷം രൂപ മാത്രമാണ് പാര്‍ട്ടിക്ക് നല്‍കിയത്. ബാക്കി തുകയ്ക്ക് കണക്കില്ല.

എ.ഐ.ടി.യു.സിയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവും തൊഴില്‍പരവുമായ അവകാശ സംരക്ഷണത്തിനു വേണ്ടിയെന്ന നിലപാടുമായാണ് എ.ഐ.ടി.യു.സി ഉള്‍പ്പെടെയുള്ള തൊഴിലാളിവര്‍ഗ പ്രസ്ഥാനങ്ങള്‍ രൂപം കൊണ്ടത്. എന്നാല്‍ ഈ തൊഴിലാളി സംഘടനകള്‍ തൊഴിലാളികളെ തന്നെ ഊറ്റിപ്പിഴിയുന്നുവെന്നാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

എ.ഐ.ടി.യു.സിയില്‍ ഉള്‍പ്പെടുന്ന തൊഴിലാളികള്‍ ഭൂരിപക്ഷവും ദിവസക്കൂലിക്കാരാണ്. ഇവരില്‍ നിന്നാണ് തെരഞ്ഞെടുപ്പിന് വേണ്ടി മാത്രമായി 40 ലക്ഷം രൂപ പിരിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ഘടകങ്ങളോടും ഫണ്ട് സ്വരൂപിക്കാന്‍ സി.പി.ഐ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് എ.ഐ.ടി.യു.സി തെരഞ്ഞെടുപ്പ് പിരിവ് നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ഈ കാലയളവില്‍ എ.ഐ.ടി.യു.സി നടത്തിയതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സി.പി.ഐ മത്സരിച്ച നിയേജക മണ്ഡലങ്ങളില്‍ വലിയ ഉത്തരവാദിത്വമാണ് എ.ഐ.ടി.യു.സി വഹിച്ചത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി തൊഴിലാളികളുടെ യോഗങ്ങള്‍ വിളിച്ചുകൂട്ടി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവെന്ന് വിശദീകരിച്ച ശേഷമാണ് തൊഴിലാളികളില്‍ നിന്നും പണം പിരിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

എ.ഐ.ടി.യു.സിയുടെ സംസ്ഥാന സെന്ററില്‍ ലഭിച്ചത് 22 ലക്ഷം രൂപയാണ്. ഈ തുക മുഴുവനും സി.പി.ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ എം.എന്‍ സ്മാരകത്തില്‍ അടച്ചു. ഇതിനു പുറമെ മലപ്പുറം ജില്ലയില്‍ നിന്നു കിട്ടില ഒരു ലക്ഷം രൂപ മഞ്ചേരിയിലെ സ്ഥാനാര്‍ത്ഥിക്ക് നല്‍കി. കാഞ്ഞിരപ്പള്ളിയിലെ സ്ഥാനാര്‍ത്ഥിക്കും ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. വിവിധ മണ്ഡലങ്ങളിലും ജില്ലകളിലുമായി അംഗങ്ങള്‍ തുക നല്‍കിയിട്ടുണ്ട്. ആകെ 40 ലക്ഷത്തോളം പിരിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കൊല്ലം ജില്ലയില്‍ പിരിവ് ഉദ്ദേശിച്ചപോലെ നടന്നില്ലെന്ന സ്വയം വിമര്‍ശനവുമുണ്ട്. ഏറ്റവും നന്നായി പിരിവ് നടത്തിയത് കോട്ടയം ജില്ലയിലാണ്.

സി.പി.ഐ സംസ്ഥാന കമ്മിറ്റിക്കും രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്കുമായി 24 ലക്ഷം രൂപയാണ് എ.ഐ.ടി.യു.സി നല്‍കിയത്. ബാക്കി 16 ലക്ഷം രൂപ എങ്ങനെ ചെലവായെന്നോ ആരുടെ പക്കലാണെന്നോ റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നതാണ് വിചിത്രം.

letter-1

letter-2letter-3

Story by
Read More >>