ആലപ്പുഴയില്‍ തകര്‍ന്നത് നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട്; മത്സ്യതൊഴിലാളികളെ കാണാതായിട്ടില്ല

എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി കടലില്‍ നങ്കൂരമിട്ട ബോട്ടാണ് തകര്‍ന്നത്. മത്സ്യതൊഴിലാളികള്‍ മറ്റൊരു ബോട്ടില്‍ കരയില്‍ എത്തിയിരുന്നു.

ആലപ്പുഴയില്‍ തകര്‍ന്നത് നങ്കൂരമിട്ട മത്സ്യബന്ധന ബോട്ട്; മത്സ്യതൊഴിലാളികളെ കാണാതായിട്ടില്ല

ആലപ്പുഴ: ആലപ്പുഴയില്‍ മത്സ്യതൊഴിലാളികളെ കാണാതായിട്ടില്ലെന്ന് സ്ഥിരീകരണം. ആലപ്പുഴ കടല്‍പ്പാലത്തിന് സമീപം നങ്കൂരമിട്ടിരുന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നതിന്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളെ കാണാതായിട്ടില്ലെന്ന് ബോട്ട് ഉടമ ബാബു പിന്നീട് സ്ഥിരീകരിച്ചു.

മത്സ്യതൊഴിലാളികളെ കാണാതായെന്ന സംശയത്തെത്തുടര്‍ന്ന് നാവികസേനാ ഹെലിക്കോപ്റ്ററുകള്‍ കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു. എഞ്ചിന്‍ തകരാറായതിനെ തുടര്‍ന്ന് മൂന്ന് ദിവസമായി കടലില്‍ നങ്കൂരമിട്ട ബോട്ടാണ് തകര്‍ന്നത്. മത്സ്യതൊഴിലാളികള്‍ മറ്റൊരു ബോട്ടില്‍ കരയില്‍ എത്തിയിരുന്നു.

തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കരക്കടിഞ്ഞതിനെ തുടര്‍ന്നാണ് മത്സ്യതൊഴിലാളികള്‍ അപകടത്തില്‍ പെട്ടതായി ആശങ്കയുയര്‍ന്നത്. തുടര്‍ന്ന് നാവികസേനാ ഹെലിക്കോപ്റ്ററുകള്‍ കടലില്‍ തിരച്ചില്‍ നടത്തിയിരുന്നു. കൊച്ചി നാവിക ആസ്ഥാനത്ത് നിന്ന് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദ്ധര്‍ ആലപ്പുഴയിലേക്ക് പുറപ്പെടാന്‍ തയ്യാറെടുത്തിരുന്നു.

Story by
Read More >>