അക്ഷയ് കുമാര്‍ ചിത്രം റസ്റ്റമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ഭാര്യയുടെ കാമുകനെ കൊന്നതിന്റെ പേരില്‍ വിചാരണ നേരിടുന്ന നേവി ഉദ്യോഗസ്ഥന്റെ യഥാര്‍ഥ കഥയാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്.

അക്ഷയ് കുമാര്‍ ചിത്രം റസ്റ്റമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

നേവി ഓഫീസറായ കമാന്‍ഡന്റ് റസ്റ്റം പവ്രിയായി അക്ഷയ് കുമാര്‍ വേഷമിടുന്ന റസ്റ്റമിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.ഇല്യാന ഡിക്രൂസയാണ് ചിത്രത്തില്‍ നായികയാകുന്നത്. അര്‍ജന്‍ ബജ്‍വയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഭാര്യയുടെ കാമുകനെ കൊന്നതിന്റെ പേരില്‍ വിചാരണ നേരിടുന്ന നേവി ഉദ്യോഗസ്ഥന്റെ യഥാര്‍ഥ കഥയാണ് ചിത്രത്തില്‍ പ്രമേയമാകുന്നത്. ചിത്രം ഒരു സസ്പന്‍സ് ത്രില്ലറായിരിക്കും. .

ടിനു സുരേഷ് ദേശായ്  സംവിധാനം ചെയ്യുന്ന ചിത്രംനീരജ് പാണ്ഡെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഓഗസ്റ്റ് 12ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

https://youtu.be/L83qMnbJ198